കരുതിയിരുന്നോളൂ, മോഷണം പെരുകുന്ന സീസണ്‍; ജാഗ്രത നിര്‍ദ്ദേശങ്ങളുമായി AA ഹോം ഇന്‍ഷുറന്‍സ്

ഡബ്ലിന്‍: കവര്‍ച്ചക്കാരില്‍ നിന്ന് വീടുകള്‍ സുരക്ഷിതമായിരിക്കാനായി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് AA ഹോം ഇന്‍ഷുറന്‍സ്. വിന്റര്‍ സീസണ്‍ ആരംഭിച്ചതോടെ ഭവനഭേദനവും കവര്‍ച്ചയും മറ്റും വര്‍ധിക്കുന്ന സാഹചര്യത്തെ മുന്‍നിര്‍ത്തിയാണ് മുന്നിറിയിപ്പ് നല്‍കിയിരിക്കുന്നത്. 2017 നും 2018 നും ഇടയിലുള്ള കാലയളവില്‍ മോഷണത്തോടനുബന്ധിച്ച് ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്ത കേസുകളില്‍ 42 ശതമാനവും നടന്നത് ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവിലാണ്. ഇതില്‍ 20 ശതമാനം ഭവനഭേദനം നടന്നത് സുരക്ഷിതമല്ലാത്ത വാതില്‍/ ജനലിലൂടെയായിരുന്നു. ഏത് സമയത്തും ഭവനഭേദനവും മോഷണവും നടക്കാം. എന്നാല്‍ പൊതുവില്‍ കരുതിയിരിക്കേണ്ട സമയം വൈകീട്ട് അഞ്ച് മുതല്‍ പത്ത് മണിവരെയാണ്. ഇരുട്ടിന്റെ മറയുള്ളത് കൊണ്ടാണ് ഈ സമയത്ത് കൂടുതല്‍ കവര്‍ച്ചകളും നടക്കുന്നത്.

കഴിഞ്ഞ നവംബറില്‍ വൈകീട്ട് 5-10നും ഇടയില്‍ നടന്ന കവര്‍ച്ചകള്‍ ജൂണില്‍ നടന്നിന്റെ ഇരട്ടിയായിരുന്നു. വീട്ടില്‍ ആരുമില്ലെന്ന പ്രതീതിയാണ് ഇരുട്ട് കനക്കുമ്പോള്‍ തോന്നുകയെന്നും അത് കൊണ്ട് ലൈറ്റുകള്‍ തെളിയിച്ച് വെയ്ക്കണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. കവര്‍ച്ചകളെ പ്രതിരോധിക്കാന്‍ പൊതുജനങ്ങള്‍ക്ക് സപ്പോര്‍ട്ടിങ് സേയ്ഫര്‍ കമ്മ്യൂണിറ്റീസ് ക്യാംപെയ്നുകള്‍ നടത്തുന്നുണ്ട്. ഏത് രീതിയില്‍ കുറ്റകൃത്യങ്ങള്‍ തടയാമെന്നും നിരക്ക് കുറയ്ക്കാമെന്നുമാണ് ക്യാംപെയിന്‍ പരിശോധിക്കുന്നത്. ലൈറ്റുകള്‍ ടൈമര്‍ ഉപയോഗിച്ച് സെറ്റ് ചെയ്യാനാണ് പ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന്.

ഗാര്‍ഡ സ്റ്റേഷനുകളിലെ നമ്പരുകള്‍, അയല്‍വാസികളുടെയും മറ്റ് ബന്ധപ്പെടേണ്ടവരുടെയും നമ്പരുകള്‍ എന്നിവ എഴുതി സൂക്ഷിക്കണം. ഫോണ്‍, എമര്‍ജന്‍സി ലാമ്പ്, ടോര്‍ച്ച് എന്നിവ പെട്ടെന്ന് എടുക്കത്തക്കരീതിയില്‍ ഉറങ്ങുന്നതിനു സമീപത്ത് സൂക്ഷിക്കുക. വീടിന്റെ മുന്‍വാതിലിലും പിന്‍വാതിലിലുമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിക്കുക. രാത്രിയില്‍ ജനലുകളും എല്ലാ വാതിലുകളും ശരിയായി പൂട്ടിയെന്ന് ഉറപ്പുവരുത്തുക. വാഹനങ്ങള്‍ ലോക്ക് ചെയ്ത് പെട്ടെന്ന് എടുത്തുകൊണ്ടുപോകാന്‍ പറ്റാത്ത വിധത്തില്‍ പാര്‍ക്ക് ചെയ്യണം. കാര്‍, മറ്റ് വാഹനങ്ങള്‍ എന്നിവയുടെ താക്കോല്‍ കാണാവുന്ന സ്ഥലങ്ങളില്‍ സൂക്ഷിക്കരുത്. മരങ്ങളുടെയോ മറ്റോ ഭാഗങ്ങള്‍ വീട്ടിലേക്ക് ചാഞ്ഞുകിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. അപരിചിതരുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടാല്‍ അയല്‍വീട്ടുകാരെയും ബീറ്റ് ഓഫീസറെയും സ്റ്റേഷനിലും അറിയിക്കുക. സി.സി.ടി.വി. സൗകര്യമുള്ള വീടാണെങ്കില്‍ ഇത് ഇന്റര്‍നെറ്റില്‍ കണക്ട് ചെയ്ത് മൊബൈല്‍ ഫോണ്‍ വഴി തത്സമയം കാണാവുന്ന തരത്തില്‍ ക്രമീകരിക്കുക.

മോഷ്ടാക്കള്‍ക്ക് തങ്ങളുടെ മനസ്സില്‍ ഒരു ലിസ്റ്റ് തന്നെ സൂക്ഷിച്ചിട്ടുണ്ട്. അതുപ്രകാരമാണ് കഴിവതും മോഷണം നടത്താന്‍ ശ്രമിക്കുക. ആഭരണങ്ങള്‍, വാച്ചുകള്‍, പവര്‍ ടൂള്‍സ്, വിലകൂടിയ ബൈക്കുകള്‍ തുടങ്ങിയവയാണ് മോഷണ സാധങ്ങളില്‍ മുന്‍പന്തിയുള്ളത്. അതേസമയം മൊബൈല്‍, ലാപ്ടോപ്പ്, ഐപാഡ് തുടങ്ങി ഇലക്ട്രോണിക് വസ്തുക്കളില്‍ ട്രാക്കിങ് ടെക്‌നോളജി ഉള്ളതിനാല്‍ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. ഭവനഭേദനവും മോഷണവും പൂര്‍ണ്ണമായി തടയാന്‍ കഴിയില്ല, എന്നാല്‍ ഇത്തരം സുരക്ഷാ ക്രമീകരങ്ങള്‍ വര്‍ധിപ്പികുന്നതിലൂടെ ഒരാള്‍ക്ക് നിങ്ങളുടെ ഭവനത്തില്‍ അതിക്രമിച്ച് കടക്കുന്നതിനുള്ള സാധ്യത കുറയ്ക്കാന്‍ കഴിയും കൂടാതെ മോഷണം നടത്താനുള്ള അവസരവും ഇല്ലാതാക്കാമെന്ന് AA ഇന്‍ഷുറന്‍സ് വക്താവ് അര്‍വെന്‍ ഫോളി പറയുന്നു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: