കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനമെത്തില്ലെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനമെത്തില്ലെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ. ചെറുവിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ ഉദ്ദേശിച്ചാണ് കരിപ്പൂരില്‍ വിമാനത്താവളം നിര്‍മ്മിച്ചതെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വാദം. വിമാനത്താവളം ക്രിട്ടിക്കല്‍ എയര്‍പോര്‍ട്ട് ഗണത്തില്‍പ്പെടുന്നതാണ്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കത്തിന്റെ പകര്‍പ്പ് പുറത്ത് വന്നു.

നവീകരണത്തിന് ശേഷവും വലിയ വിമാനങ്ങള്‍ കരിപ്പൂരിലെത്തില്ലെന്ന് ഇതോടെ സംശയിക്കാവുന്നതാണ്. കരിപ്പൂരില്‍ റണ്‍വേ നവീകരണത്തിന്റെ പേരില്‍ വലിയ വിമാനങ്ങള്‍ക്ക് കുറച്ചുകാലമായി നിയന്ത്രണം. ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. റണ്‍വേ നവീകരണം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് വലിയ വിമാനങ്ങള്‍ നിയന്ത്രിച്ചതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

റണ്‍വേയില്‍ തുടര്‍ച്ചയായി വിള്ളലുകള്‍ കണ്ടെത്തിയതോടെയാണ് നവീകരിക്കാന്‍ തീരുമാനിച്ചത്. റണ്‍വേ നവീകരണത്തിന് ഏകദേശം 18 മാസം വേണ്ടി വരുമെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വര്‍ക്ക് ഷീറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ടെന്‍ഡര്‍ നടപടികള്‍ വൈകുന്നതുമൂലം റണ്‍വേ നവീകരണം പൂര്‍ത്തിയാകാന്‍ 26 മാസം വരെ എടുത്തേക്കും

Share this news

Leave a Reply

%d bloggers like this: