കരാറില്ലാ ബ്രെക്‌സിറ്റ് തടഞ്ഞ് നിയമം; തീയതി നീട്ടില്ലെന്ന് ബോറിസ് ജോണ്‍സന്‍; ആശങ്ക പ്രകടിപ്പിച്ച് വരേദ്കര്‍

‘ഐറിഷ് ബാക്ക്സ്റ്റോപ്’ നിര്‍ദേശം റദ്ദാക്കാനുള്ള ജോണ്‍സന്റെ നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ച് അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ വരേദ്കര്‍. റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡും ബ്രിട്ടന്റെ ഭാഗമായ നോര്‍തേണ്‍ അയര്‍ലന്‍ഡും തമ്മില്‍ പ്രത്യക്ഷത്തിലുള്ള അതിരുകള്‍ പാടില്ലെന്നുളള പഴയ കരാര്‍ നിബന്ധന പാലിച്ചുകൊണ്ട് ബ്രെക്‌സിറ്റ് നടപ്പിലാക്കാനാണു നിലവില്‍ ‘ബാക്ക്‌സ്റ്റോപ്’ നിര്‍ദേശമുള്ളത്.

അതേസമയം യൂറോപ്യന്‍ യൂണിയനില്‍നിന്നു കരാറില്ലാതെ ബ്രിട്ടന്‍ പിന്‍മാറുന്നതു തടയാനുള്ള ബില്‍ എലിസബത്ത് രാജ്ഞിയുടെ അംഗീകാരത്തോടെ നിയമമായി. ബ്രെക്‌സിറ്റ് കരാറില്‍ ഒക്ടോബര്‍ 19നകം തീരുമാനം ആയില്ലെങ്കില്‍ തീയതി നീട്ടിക്കിട്ടാന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി അഭ്യര്‍ഥിക്കണമെന്നു നിബന്ധന ചെയ്യുന്ന നിയമമാണു നിലവില്‍ വന്നത്. എന്നാല്‍, ബ്രെക്‌സിറ്റ് തീയതി നീട്ടില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഇന്നലെയും ആവര്‍ത്തിച്ചു.

ബ്രെക്‌സിറ്റ് കരാറില്‍നിന്ന് ഇത് ഒഴിവാക്കുന്നത് കരാറില്ലാത്ത സാഹചര്യത്തിന്റെ ഫലമുണ്ടാക്കുമെന്നാണു ഡബ്ലിന്‍ സന്ദര്‍ശിച്ച ജോണ്‍സനു വരാഡ്കറുടെ മുന്നറിയിപ്പ്. ഒക്ടോബര്‍ 31നു സ്ഥാനമൊഴിയുകയാണെന്നു പാര്‍ലമെന്റിന്റെ ജനസഭ സ്പീക്കര്‍ ജോണ്‍ ബെര്‍കോ ഇന്നലെ പ്രഖ്യാപിച്ചു. പൊതു തിരഞ്ഞെടുപ്പിനു വഴിതുറന്നാല്‍ അതിനു മുന്‍പേ പദവി ഒഴിയുമെന്നും അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: