കരച്ചില്‍ നിര്‍ത്താന്‍ കുഞ്ഞിന് മയക്കുമരുന്ന് നല്‍കി : അമ്മക്കെതിരെ കൊലക്കുറ്റത്തിന് കേസ്

ബെല്‍ഗ്രേഡ് : അമിത മയക്കുമരുന്ന് ആലസ്യത്തില്‍പെട്ട അമ്മ കുഞ്ഞിന് കരച്ചില്‍ നിര്‍ത്താന്‍ ഹെറോയിന്‍ വിഭാഗത്തില്‍ പെട്ട മെഥഡോണ്‍ നല്‍കിയതിന് സെര്‍ബിയക്കാരിയായ അമ്മക്കെതിരെ കേസ്. മെഥഡോണ്‍ ശരീരത്തില്‍ പ്രവേശിച്ചച്ചോടെ തത്ക്ഷണം കുട്ടി മരിച്ച കുറ്റത്തിന് തന്ജാ ലാകിക് മഹുദ് എന്ന യുവതിക്കെതിരെ കൊലക്കുറ്റത്തിന് സെര്‍ബിയന്‍ കോടതി ശിക്ഷ വിധിച്ചു. 2015 ലാണ് കേസിനു ആസ്പദമായ സംഭവം ഉണ്ടായത്.

മയക്കുമരുന്ന് ഉപയോഗിച്ച് സ്ഥിര ബോധം നഷ്ടപെട്ട തന്ജാ കുഞ്ഞു ശാന്തമാകാന്‍ മെഥഡോണ്‍ നല്‍കി പ്ലാസ്റ്റിക് ബാഗിലാക്കി കുട്ടിയെ വീടിന്റെ ബാല്‍ക്കണിയില്‍ കൊണ്ടിടുകയായിരുന്നു. മാനസികനില തെറ്റി താന്‍പോലും അറിയാതെയാണ് ഇത്തരമൊരു തെറ്റ് സംഭവിച്ചതാണ് തന്ജാ വിചാരണക്കിടെ കോടതിയെ ബോധിപ്പിച്ചു. അതീവ ഗുരുതരമായ കേസില്‍ തന്‍ജെയെ 15 വര്‍ഷത്തെ കഠിനതടവിനു ശിക്ഷിക്കാന്‍ ബെല്‍ഗ്രേഡ് സെര്‍ക്യൂട്ട് കോടതി ഉത്തരവിട്ടു.

ഡികെ

Share this news

Leave a Reply

%d bloggers like this: