കരച്ചിലില്‍ സഹികെട്ടു; ദില്ലിയില്‍ നവജാത ശിശുവിനെ അമ്മ കുപ്പത്തൊട്ടിയില്‍ എറിഞ്ഞുകൊന്നു

 

ന്യൂഡല്‍ഹി: നവജാതശിശു തുടര്‍ച്ചയായി കരഞ്ഞതിനെ തുടര്‍ന്ന് അമ്മ കുഞ്ഞിനെ കുപ്പത്തൊട്ടിയിലെറിഞ്ഞു കൊലപ്പെടുത്തി. കിഴക്കന്‍ ഡല്‍ഹിയിലെ വിനോദ്പൂരില്‍ വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മാതാവ് നേഹയെ പൊലീസ് അറസ്റ്റ് ചെയ്തു. 25 ദിവസം പ്രായമായ കുഞ്ഞിനെയാണ് ഇവര്‍ എറിഞ്ഞു കൊലപ്പെടുത്തിയത്. കുഞ്ഞിനെ പരിചരിച്ച് മടുത്തതുകൊണ്ടാണ് കുപ്പത്തൊട്ടിയിലെറിഞ്ഞതെന്ന് നേഹ പൊലീസിനോടു പറഞ്ഞു.

കുഞ്ഞിനെ കാണാനില്ലെന്ന് കാട്ടി വെള്ളിയാഴ്ച കുടുംബം പൊലീസില്‍ പരാതി നല്‍കിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. തുടരന്വേഷണത്തില്‍ നേഹ കുപ്പത്തൊട്ടിയിലേക്ക് എന്തോ വലിച്ചെറിയുന്നത് കണ്ടുവെന്ന ദൃക്സാക്ഷിയുടെ മൊഴിയാണ് യുവതിയിലേക്ക് സംശയം നീളാന്‍ ഇടയാക്കിയത്. പിന്നീട് നടത്തിയ പരിശോധനയില്‍ കുഞ്ഞിനെ പരുക്കുകളോടെ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

 

 

 

 

 

Share this news

Leave a Reply

%d bloggers like this: