കയ്യടി നേടി വരേദ്കറിന്റെ ആദ്യ ബഡ്ജറ്റ്: മലയാളികള്‍ക്ക് കൈനിറയെ അവസരങ്ങള്‍: വന്‍ തോതില്‍ നേഴ്‌സിങ് നിയമനങ്ങള്‍ നടക്കും

ഡബ്ലിന്‍: സമസ്ത മേഖലകളെയും വളര്‍ച്ചയുടെ പാതയിലേക്ക് നയിക്കുന്ന ബഡ്ജറ്റ് പ്രഖ്യാപനവുമായി പാസ്‌കല്‍ ഡോണോഹി. ഭവന മേഖല, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി സേവന മേഖലകളില്‍ വന്‍ നിക്ഷേപമാണ് ഈ വര്‍ഷത്തെ ബഡ്ജറ്റ് വിഭാവനം ചെയുന്നത്. വിദ്യാഭ്യാസ രംഗത്ത് 10 ബില്യണ്‍ യൂറോ പദ്ധതി പ്രഖ്യാപിക്കപ്പെട്ടു. ‘

വിദ്യാഭ്യാസ മേഖലയില്‍ അടുത്ത വര്‍ഷം മുതല്‍ 1300 അധിക തസ്തികകള്‍ അനുവദിക്കും. 26 കുട്ടികള്‍ക്ക് ഒരു ടീച്ചര്‍ എന്ന അംശബന്ധം പാലിക്കപ്പെടും. അദ്ധ്യാപക നിയമനങ്ങള്‍ വന്‍ തോതില്‍ വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാഭ്യാസ വകുപ്പ്. കൂടാതെ 1091 സ്‌പെഷ്യല്‍ നീഡ് അസിസ്റ്റന്റുമാരെയും നിയമിക്കും. ബഡ്ജറ്റിലെ തിളക്കമാര്‍ന്ന മറ്റൊരു മേഖല ആരോഗ്യ രംഗമാണ്. 15.3 ബില്യണ്‍ യൂറോ ആണ് ഈ മേഖലക്ക് വേണ്ടി ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

1800 ആരോഗ്യ ജീവനക്കാരെ ഉടന്‍ നിയമിക്കും. 2018-ല്‍ വന്‍ തോതിലുള്ള നേഴ്‌സിങ് നിയമനങ്ങള്‍ ഉണ്ടാകും. നേഴ്‌സിങ് കോഴ്‌സ് കഴിഞ്ഞവരെ ജോലിയില്‍ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളും ഉടന്‍ ഉണ്ടാകും. ആരോഗ്യ മേഖലയില്‍ നിക്ഷേപം വര്‍ധിച്ചാല്‍ നേഴ്സുമാര്‍ക്ക് ശമ്പളത്തോടൊപ്പം മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്ന് ആരോഗ്യവകുപ്പ് നേഴ്‌സിങ് സംഘടനക്ക് ഉറപ്പ് നല്‍കിയിരുന്നു. മലയായി നേഴ്സുമാര്‍ക്ക് ഐറിഷ് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കാന്‍ വന്‍ അവസരമാണ് ഇതിലൂടെ ലഭിക്കുക.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: