കമ്മ്യൂണിറ്റി എയര്‍ ആംബുലന്‍സ് സംവിധാനത്തിന് അയര്‍ലണ്ടില്‍ തുടക്കമാകുന്നു; അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് ഉള്‍പ്പെടെ പ്രയോജനപ്പെടുത്താം

ഡബ്ലിന്‍ : ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തനസജ്ജമായ കമ്മ്യൂണിറ്റി എയര്‍ ആംബുലന്‍സ് സംവിധാനം അയര്‍ലണ്ടില്‍ തയ്യാറായിക്കഴിഞ്ഞു. ചാരിറ്റിയില്‍ നിന്ന് ലഭിക്കുന്ന തുക കൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ ആംബുലന്‍സ് സര്‍വീസ് അടുത്ത മാസം മുതല പൂര്‍ണ്ണ പ്രവര്‍ത്തനക്ഷമമാകും. അടിയന്തിര ചികിത്സയ്ക്കും ശസ്ത്രക്രിയകള്‍ക്കും തയ്യാറെടുക്കേണ്ട രോഗികളെ ആശുപത്രികളില്‍ എത്തിക്കാന്‍ സഹായിക്കാനാണ് ഈ ആകാശ ആംബുലന്‍സിന് തുടക്കമിട്ടിരിക്കുന്നത്.

പൈലറ്റ്, അഡ്വാന്‍സ്ഡ് പാരാമെടിക്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍, കൂടാതെ അവശ്യ മരുന്നുകള്‍ എന്നിവയടങ്ങുന്നതാണ് എയര്‍ ആംബുലന്‍സില്‍ ഉണ്ടായിരിക്കുക. ഈ എയര്‍ ആംബുലന്‍സിന്റെ അറ്റകുറ്റപണികള്‍ക്കും സേവനത്തിനുമായി പ്രതിവര്‍ഷം 2 മില്യണ്‍ യൂറോയാണ് ചിലവാകുക. പൊതുജനങ്ങളും, കോര്‍പ്പറേറ്റുകളും നല്‍കുന്ന ഡൊണേഷനുകളും ഉള്‍പ്പെടെയുള്ള ചാരിറ്റി ഫണ്ടിങ്ങിലൂടെയാണ് ഈ തുക കണ്ടെത്തുക. ഓരോ വര്‍ഷവും എയര്‍ ആംബുലന്‍സിന്റെ സേവനം അഭ്യര്‍ത്ഥിച്ചുകൊണ്ട് അഞ്ചൂറോളം കോളുകളാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടിയന്തിര ചികിത്സ ആവശ്യമായ രോഗികളെ 25,000sq/km ഏരിയ 20 മിനിറ്റുകൊണ്ട് എത്തിക്കാന്‍ എയര്‍ ആംബുലന്‍സിന് കഴിയും. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് 109 ഹെലികോപ്റ്ററാണ് എയര്‍ ആംബുലന്‍സിനായി ഉപയോഗിച്ചിരിക്കുന്നത്.

HSE നാഷണല്‍ ആംബുലന്‍സ് സര്‍വീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഐറിഷ് കമ്മ്യൂണിറ്റി റാപിഡ് റെസ്‌പോണ്‍സ് (ICRR) ടീമിന്റെ ഉടമസ്ഥതയിലുള്ളതാണ് കമ്മ്യൂണിറ്റി എയര്‍ ആംബുലന്‍സ്. HSE യുടെയും ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും സഹകരത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ നാഷണല്‍ ആംബുലന്‍സ് സര്‍വീസ് നമ്പറായ 999/112 കോള്‍ സിസ്റ്റമാണ് ഉപയോഗിക്കേണ്ടത്.

രോഗികളെ കൃത്യ സമയത്ത് ശസ്ത്രക്രിയയ്ക്ക് എത്തിക്കുക. അവയവങ്ങള്‍ എത്തിക്കേണ്ട സാഹചര്യങ്ങളില്‍ നിശ്ചിത ആശുപത്രികളില്‍ വളരെ വേഗത്തില്‍ സേവനം ലഭ്യമാക്കുക ഇനീ ലക്ഷ്യങ്ങളോടെയാണ് കമ്മ്യൂണിറ്റി എയര്‍ ആംബുലന്‍സിന് തുടക്കമിട്ടത്. ഇതുവരെ അത്യാവശ്യ സാഹചര്യങ്ങളില്‍ ഐറിഷ് കോസ്റ്റ് ഗാര്‍ഡ്, ഐറിഷ് എയര്‍ കോര്‍പ്സ് സംവിധാനങ്ങളാണ് ഉപയോഗിച്ചുവന്നിരുന്നത്.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: