കന്യാസ്ത്രീക്കെതിരായ ബന്ധുവിന്റെ പരാതിയില്‍ കഴമ്പില്ല; ജലന്ധര്‍ ബിഷപ്പിന് കുരുക്ക് മുറുകി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വീണ്ടും കുരുക്ക്. ലൈംഗിക പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീയ്ക്ക് സ്വഭാവദൂഷ്യമുണ്ടെന്ന വാദം ശരിയല്ലെന്ന് കണ്ടെത്തി. കന്യാസ്ത്രീയ്ക്ക് എതിരേ മുന്‍പ് പരാതി നല്‍കിയ ദമ്പതികള്‍ ഡല്‍ഹിയിലെത്തിയ അന്വേഷണ സംഘത്തിനു മുന്നില്‍ നിലപാട് മാറ്റിയതോടെയാണ് ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വാദത്തിന്റെ മുനയൊടിഞ്ഞത്. കന്യാസ്?ത്രീയെ തെറ്റിദ്ധരിച്ചതു മൂലമാണ് വ്യാജ പരാതി നല്‍കിയതെന്ന് ദമ്പതികള്‍ അന്വേഷണ തലവന്‍ വൈക്കം ഡി.വൈ.എസ്.പി മുമ്പാകെ മൊഴി നല്‍കി.

കന്യാസ്ത്രീക്ക് മറ്റൊരു പുരഷനുമായി ബന്ധ?മുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യ പരാതി നല്‍കിയി?ട്ടുണ്ടെന്നും ജലന്ധര്‍ ബിഷപ്പ് നേരത്തെ പറഞ്ഞിരുന്നു. ഇതില്‍ നടപടി എടുക്കാതിരിക്കാനാണ് തനിക്കെതിരേ ആരോപണം ഉന്നയിക്കുന്നതെന്നും ബിഷപ്പ് പറഞ്ഞിരുന്നു. മുളയ്ക്കലിന്റെ ഈ വാദമാണ് കന്യാസ്ത്രീക്ക് എതിരേ പരാതി നല്‍കിയ വീട്ടമ്മയുടെ മൊഴിയിലൂടെ ദുര്‍ബലമായത്.

കന്യാസ്ത്രീയ്‌ക്കെതിരെ സ്വഭാവ ദൂഷ്യത്തിന് പരാതി ഇല്ലായിരുന്നുവെന്ന് ബന്ധു കൂടിയായ വീട്ടമ്മ നല്‍കി. നേരത്തെയുണ്ടായിരുന്ന തെറ്റിദ്ധാരണ കാരണമാണ് പരാതി നല്‍കിയതെന്നും അവര്‍ പറഞ്ഞു. കന്യാസ്ത്രീ ചങ്ങനാശേരി കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയെ സാധൂകരിക്കുന്നതാണ് ദമ്പതികളുടെ മൊഴിയെന്നാണ് വിവരം. ഈ മൊഴി വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനമെന്നാണ് സൂചന.

ബിഷപ്പിന്റെ പരാതിയില്‍ അന്വേഷണ സംഘം ഇന്ത്യയിലെ വത്തിക്കാന്‍ എംബസിയിലെത്തി മൊഴിയെടുക്കും. ജലന്ധര്‍ ബിഷപ്പിനെതിരെയുള്ള പരാതി വത്തിക്കാന്‍ എംബസിക്കും നല്‍കിയിരുന്നെന്ന് കന്യാസ്ത്രി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുക. ഉജ്ജ്വയിനിലുള്ള ബിഷപ്പില്‍ നിന്നും പോലീസ് മൊഴിയെടുക്കും. ഉജ്ജ്വയിന്‍ ബിഷപ്പിനെയും കന്യാസ്ത്രി പരാതി അറിയിച്ചിരുന്നെന്നും സഭാതലത്തില്‍ പരാതി നല്‍കാന്‍ ബിഷപ്പ് നിര്‍ദ്ദേശം നല്‍കിയതായും കന്യാസ്ത്രി പറഞ്ഞിരുന്നു.  ജലന്തറിലെത്തി ബിഷപ്പിനെ ചോദ്യം ചെയ്തതിന് ശേഷം മാത്രമേ അറസ്റ്റ് വേണമോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂ. ബിഷപ്പിനെതിരെ മതിയായ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചതായാണ് സൂചന.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: