കനത്ത സുരക്ഷയില്‍ ഫ്രാന്‍സില്‍ ഒന്നാം ഘട്ട പ്രസിഡന്റ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി; ലീ പെന്നിന് സാധ്യതയേറുന്നു

ആദ്യഘട്ട വോട്ടെടുപ്പുകള്‍ പൂര്‍ത്തിയാക്കി ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക്. മെയ് 7 ന് നടക്കുന്ന അവസാന ഘട്ടത്തില്‍ തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥി മറീ ലീ പെന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഇമ്മാനുവല്‍ മക്രോണും ഏറ്റുമുട്ടും. ഫ്രഞ്ച് ജനതയുടെ മാറ്റം വിളിച്ചോതുന്നതായിരുന്നു ആദ്യഘട്ട തെരഞ്ഞെടുപ്പ് ഫലം.

യൂറോപ്യന്‍ യൂനിയനിലും പാശ്ചാത്യ രാജ്യങ്ങളിലും നിര്‍ണായക നയതന്ത്ര, സാമ്പത്തിക മാറ്റങ്ങള്‍ക്ക് കാരണമായേക്കാവുന്ന തിരഞ്ഞെടുപ്പ് ഫലത്തിനായി ഉറ്റുനോക്കുകയാണ് ലോകം. ആദ്യ ഘട്ട തിരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ് രേഖപ്പെട്ടുത്തിയിട്ടുണ്ടെന്നും ഇന്നലെ പ്രാദേശിക സമയം എട്ടുവരെ വോട്ടെടുപ്പ് നടന്നതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇസില്‍ ഭീകരാക്രമണ ഭീതി നിലനില്‍ക്കുന്നതിനാല്‍ വന്‍ സുരക്ഷാ സംവിധാനങ്ങളാണ് രാജ്യത്താകമാനം ഏര്‍പ്പെടുത്തിയത്. ആകെ 66,546 പോളിംഗ് ബൂത്തുകളാണ് രാജ്യത്ത് സംവിധാനിച്ചത്. ബൂത്തുകളിലെ സുരക്ഷക്കായി അരലക്ഷം പോലീസുകാരും ഏഴായിരം സൈനികരും നിലയുറപ്പിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി സോഷ്യലിസ്റ്റുകളും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തു നിന്ന് തുടച്ചു നീക്കപ്പെട്ടു. 11 മത്സരാര്‍ത്ഥികളിലാരും 50 ശതമാനം വോട്ട് നേടാത്തതിനാല്‍ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് നീണ്ടു.
23.7 ശതമാനം വോട്ടുകളോടെയാണ് ഇമ്മാനുവല്‍ മെക്രോണ്‍ ഒന്നാമതെത്തിയത്. ലിയു പെന്‍ 21.7 ശതമാനം വോട്ട് നേടി. യാഥാസ്ഥിതിക പക്ഷക്കാരനായ ഫ്രാന്‍ലസ്വെ ഫിയോണും തീവ്ര ഇടതു പക്ഷക്കാരനായ ലൂക് മിലേോഷാണും 19.5 ശതമാനം വോട്ടോടെ മൂന്നാമതെത്തി.

കാഴ്ചപ്പാടു കൊണ്ട് രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന മത്സരാര്‍ത്ഥികളില്‍ നിന്നാണ് ഫ്രഞ്ച് ജനതക്ക് പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടി വരിക. നാഷണല്‍ പ്രണ്ട് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ലിയൂ പെന്‍ ആഗോളവല്‍ക്കരണത്തിനെതിരാണ്. യൂറോപ്യണ്‍ യൂണിയനില്‍ ഫ്രാന്‍സ് തുടരുന്നതിനെയും അവര്‍ എതിര്‍ക്കുന്നു. അതു കൊണ്ടു തന്നെ പെന്‍ അധികാരത്തിലെത്തിയാന്‍ ഫ്രെക്സിറ്റ് നടപ്പാക്കാനാകും ശ്രമിക്കുക.

സ്വന്തം പാര്‍ട്ടിയുണ്ടാക്കി മത്സരിച്ച മെക്രോണാകട്ടെ യൂറോപ്യന്‍ യുണിയനെ ശക്തിപ്പെടുത്തുന്നതിനായി വാദിക്കുന്ന വ്യക്തിയാണ്. തെരെഞ്ഞെടുപ്പില്‍ പെന്നിനേക്കാള്‍ മെക്രോണ് മേല്‍ക്കൈ ഉണ്ടെന്നാണ് പാരീസില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. നിരവധി രാഷ്ട്രീയ നേതാക്കള്‍ മെക്രോണ് പിന്തുണയുമായി രംഗപ്രവേശം ചെയ്തു കഴിഞ്ഞു.

ബ്രിട്ടന് പിന്നാലെ ഇ യുവില്‍ നിന്ന് ഫ്രാന്‍സിനെ മോചിപ്പിക്കുക, പുതിയ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടപ്പാക്കുക, കുടിയേറ്റ, മുസ്ലിംവിരുദ്ധ നിലപാടുകള്‍ എന്നിവയാണ് ഫ്രാന്‍സ് തിരഞ്ഞെടുപ്പില്‍ കൂടുതലായി ചര്‍ച്ച ചെയ്തത്. കടുത്ത കുടിയേറ്റവിരുദ്ധ നിലപാടും ഇ യുവിനോടുള്ള ബന്ധം വിച്ഛേദിപ്പിക്കണമെന്നും ആവശ്യം ഉയര്‍ത്തുന്ന ലി പെന്‍, മക്രോണ്‍ എന്നീ സ്ഥാനാര്‍ഥികളുടെ മുന്നേറ്റം ഭീതിയോടെയാണ് ലോകം നോക്കിക്കാണുന്നത്. അമേരിക്കയില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടി നേതാവും കടുത്ത കുടിയേറ്റവിരുദ്ധ നിലപാടുകാരനുമായ ഡൊണാള്‍ഡ് ട്രംപിന് ലഭിച്ചതിന് സമാനമായ പിന്തുണ ഫ്രാന്‍സിലും ആവര്‍ത്തിക്കുകയാണെങ്കില്‍ ലി പെന്നായിരിക്കും ഫ്രാന്‍സിന്റെ അടുത്ത പ്രസിഡന്റ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: