കനത്ത മഴയും വെള്ളപ്പൊക്കവും; റോഡ് ഗതാഗതം സ്തംഭിച്ചു

 

കനത്ത മഴയും വെള്ളപ്പൊക്കവും മൂലം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിരവധി റോഡുകള്‍ അടച്ചിടുകയും ഗതാഗതം താറുമാറാവുകയും ചെയ്തു. ലെയിന്‍സ്റ്റര്‍, മണ്‍സ്റ്റര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ഈ പ്രദേശങ്ങളില്‍ ഇന്ന് രാത്രി 9 മണി വരെ യെല്ലോ വാണിങ്ങും പ്രഖ്യാപിച്ചിട്ടുണ്ട്.

40 മില്ലിമീറ്ററോളം മഴ പ്രതീക്ഷിക്കുന്നുവെന്ന് മെറ്റ് ഐറാന്‍ അറിയിച്ചു. ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇതില്‍ കൂടുതല്‍ പെയ്യാനും സാധ്യതയുണ്ട്.. പ്രളയമുണ്ടായ പ്രദേശങ്ങളില്‍ നീക്കംചെയ്യാനും റോഡപകടങ്ങളില്‍ സഹായമെത്തിക്കാനും ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് (ഡിഎഫ്ബി) പകല്‍ മുഴുവനും പ്രവര്‍ത്തിച്ചുവരികയാണ്. എം50, M1 റോഡുകളും ഡബ്ലിന്‍ / ബ്ലെസ്സിങ്ടണ്‍ റോഡിലും വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ ഹാഫ് വേ ഹൗസിനു സമീപം ലോങ് മൈല്‍ റോഡില്‍ മൂന്ന് കാറപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കില്‍ഡയറില്‍ എല്ലാ റൂട്ടുകളിലും റോഡുകള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. ക്ലയര്‍, ടിപ്പെററി, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അതാതു സമയത്തുള്ള ട്രാഫിക് അപ്‌ഡേറ്റുകള്‍ AA റോഡ് വാച്ച് റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. അമിത വേഗത ഒഴിവാക്കാനും ബ്രെക്കിങ് ഡിസ്റ്റന്‍സ് കൂട്ടാനും വാഹന യാത്രക്കാരോട് അധികൃതര്‍ നിര്‍ദേശിച്ചിട്ടണ്ട്. കൂടാതെ വരും ദിവസങ്ങളില്‍ ശൈത്യം കടക്കുമെന്നതിനാല്‍ വാഹനങ്ങള്‍ ചെക്ക് ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഡികെ

 

 

 

Share this news

Leave a Reply

%d bloggers like this: