കത്തോലിക്ക സ്‌കൂളുകളില്‍ നിന്ന് മതപരമായ ചടങ്ങുകള്‍ ഇടവകകളിലേക്ക് മാറ്റാന്‍ ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പിന്റെ അടിയന്തര നിര്‍ദേശം

ഡബ്ലിന്‍: വിശുദ്ധകര്‍മ്മങ്ങള്‍ ഇനി സ്‌കൂളുകളില്‍ വെച്ച് നടത്തേണ്ടതില്ലെന്ന് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പിന്റെ അറിയിപ്പ് . ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡാര്‍മിഡ് മാര്‍ട്ടിന്റേതാണ് നിര്‍ദേശം. ആചാരപരമായ ചടങ്ങുകളില്‍ കുടുംബവും, ഇടവകകളുമാണ് പ്രധാന പങ്ക് വഹിക്കേണ്ടതെന്നും ബിഷപ്പ് പുരുഹിതരെ ഓര്‍മിപ്പിച്ചു. ഇനി മുതല്‍ സ്‌കൂളുകളില്‍ സ്‌നാനം, കുമ്പസാരം, ആദ്യകുര്‍ബാന സ്വീകരിക്കല്‍, സ്ഥിരീകരണം എന്നീ ചടങ്ങുകള്‍ ഒഴിവാക്കണമെന്നണ് ആര്‍ച്ച് ബിഷപ്പിന്റെ അറിയിപ്പ്.

കുടുംബങ്ങളുടെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ട ഇടവകകളാണ് ഈ കര്‍മ്മങ്ങള്‍ നടപ്പാക്കേണ്ടതെന്നും ബിഷപ്പിന്റെ പാരിഷ്‌കള്‍ക്കുള്ള കത്തില്‍ വ്യക്തമാക്കുന്നു. കാത്തോലിക്ക ധാര്‍മ്മികത ഊട്ടി ഉറപ്പിക്കുന്നതില്‍ ആണ് സഭയുടെ കീഴിലുള്ള സ്‌കൂളുകള്‍ ശ്രദ്ധ ചെലുത്തേണ്ടതെന്നും ബിഷപ്പ് പറയുന്നു.1800 ഓളം വരുന്ന രക്ഷിതാക്കള്‍, പുരോഹിതര്‍, അദ്ധ്യാപകര്‍ തുടങ്ങിയവരില്‍ നടത്തിയ സര്‍വ്വേ ഫലത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. 2020 മുതല്‍ പുതിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ പ്രത്യേക സംഘത്തെയും ചുമതലപെടുത്തുമെന്ന് ബിഷപ്പ് വ്യക്തമാക്കി.

അയര്‍ലണ്ടില്‍ മതസ്ഥാപനങ്ങളുമായി ബന്ധം പുലര്‍ത്താത്ത നിരവധി യുവ രക്ഷിതാക്കള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. ഇത്തരക്കാരെ വിശ്വാസത്തിന്റെ പാതയിലേക്ക് നയിക്കുക എന്ന ലക്ഷ്യവും പുതുതയായി രൂപം കൊള്ളുന്ന ദൗത്യ സംഘത്തിന്റെ ചുമതലയായിരിക്കും. കുടുബത്തെ കേന്ദ്രീകരിച്ചു കൊണ്ട് വിശ്വാസം വളര്‍ത്തേണ്ടതുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് പുരോഹിതര്‍ക്കും, വിശ്വാസി സമൂഹത്തിനും മുന്നറിയിപ്പ് നല്‍കി.

Share this news

Leave a Reply

%d bloggers like this: