കത്തോലിക്ക സഭയിലെ വിവാഹ മോചനത്തിനുള്ള നടപടികള്‍ ലഘൂകരിച്ചു ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിര്‍ദേശങ്ങള്‍ പുറപ്പിവെടുവിച്ചു

റോം: കത്തോലിക്ക സഭയിലെ വിവാഹ മോചനത്തിനുള്ള നടപടികള്‍ ലഘൂകരിച്ചു ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിര്‍ദേശങ്ങള്‍ പുറപ്പിവെടുവിച്ചു. കൃത്യമായ കാരണങ്ങളുണ്ടെങ്കില്‍ എളുപ്പത്തില്‍ വിവാഹമോചനം നല്‍കണമെന്നു മാര്‍പ്പാപ്പ നിര്‍ദേശിച്ചു.

കോടതി വഴി വിവാഹമോചനം ലഭിച്ചാലും മതപരമായി വിവാഹമോചിതരാകാന്‍ സഭാക്കോടതിയിലും ദീര്‍ഘമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന കീഴ്വഴക്കം പോപ്പ് തള്ളി. വിവാഹമോചനം നല്‍കുന്നതിനു ബിഷപ്പുമാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണു നിര്‍ദ്ദേശങ്ങള്‍.

വിവാഹമോചനത്തിനായുള്ള സഭാനടപടികള്‍ ദീര്‍ഘവും ചെലവേറിയതുമാണെന്നും കണ്ടാണു പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. പുനര്‍ വിവാഹത്തിനുള്ള നടപടിക്രമങ്ങളും ലഘൂകരിച്ചിട്ടുണ്ട്.

ദീര്‍ഘമായ നടപടിക്രമങ്ങള്‍ മൂലം കോടതി വഴി വിവാഹമോചനം ലഭിച്ചവര്‍ പള്ളികള്‍ വഴിയല്ലാതെ പുനര്‍ വിവാഹം ചെയ്യുകയും സഭയില്‍നിന്ന് അകന്നു പോവുകയും ചെയ്യുന്നുവെന്നു തിരിച്ചറിഞ്ഞു കൂടിയാണു മാര്‍പ്പാപ്പയുടെ നിര്‍ദേശങ്ങള്‍.

Share this news

Leave a Reply

%d bloggers like this: