കത്തോലിക്കാ സഭ ചരിത്രം കുറിച്ചു. മാര്‍പാപ്പ ദമ്പതികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു

 

വത്തിക്കാന്‍:കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായി ദമ്പതികളെ വാഴ്ത്തപ്പെട്ടവരായി മാര്‍പാപ്പ പ്രഖ്യാപിച്ചു.ഫ്രാന്‍സിലെ ലിസ്യുക്‌സില്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ലൂയീസ് മേരി സീലാ മാര്‍ട്ടിന്‍ ദമ്പതികളെയാണ്ഇന്ന് (18.10.2015) വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ 50000 ത്തിലധികം വിശ്വാസികളെ സാക്ഷി നിര്‍ത്തി മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്.

ചരിത്രം കുറിക്കുമ്പോള്‍ ഈ വാഴ്ത്തപ്പെട്ടവര്‍ക്ക് മറ്റൊരു പ്രത്യേകതയുള്ളത് ഇവര്‍ സഭയിലെ വിശുദ്ധയായ കൊച്ചു ത്രേസ്യാ പുണ്യവതി എന്ന് മലയാളികള്‍ വിളിക്കുന്ന സെന്റ്.തെരാസ് ഓഫ് ലിസ്യുസ് എന്നതാണ്. കുടുംബത്തില്‍ ക്രൈസ്തവ ജീവിതത്തിന്റെ മൂല്യങ്ങള്‍ നടപ്പാക്കിയതിലൂടെ ദിനം പ്രതി വിശ്വാസ ജീവിതത്തിന്റേയും സ്‌നേഹത്തിന്റേയും അന്തരീക്ഷം സൃഷ്ടിക്കാനായ് ഇവര്‍ നടത്തിയ അര്‍പ്പണത്തെ മാര്‍പാപ്പ എടുത്തു പറഞ്ഞു.

വിശുദ്ധ കൊചു ത്രേസ്യായുടെ മാതാപിതാക്കള്‍ എന്ന നിലയിലും അര്‍പ്പണ ജീവിതത്തിനും ഉള്ള അംഗീകാരം എന്ന നിലയി സഭയുടെ ഈ പ്രഖ്യാപനം ക്രൈസ്തവ മ്യുല്യങ്ങള്‍ കുട്ടികളിലേയ്ക്കും പകരുന്നതിന് ഈ തലമുറയിലെ മാതാപിതാക്കള്‍ക്ക് പ്രചോദനമാകുമെന്ന് കരുതുന്നതായി സഭാ അധികൃതര്‍ കരുതുന്നുണ്ട്. വാഴ്ത്തപ്പെട്ട മാര്‍ട്ടിന്റെ 9 കുട്ടികളില്‍ 5 പേരാണ് ജീവിച്ചതെങ്കിലും അവരെല്ലാം തന്നെ കത്തോലിക്കാ സഭയില്‍ സന്ന്യാസം സ്വീകരിക്കുകയായിരുന്നു എന്ന പ്രത്യേകതയും ഈ വാഴ്ത്തപ്പെട്ട മതാപിതാക്കള്‍ക്ക് സ്വന്തം.

സഭാ നിയമപ്രകാരം 2 അത്ഭുതങ്ങള്‍ സംശയങ്ങള്‍ക്ക് അതീതമായി തെളിയിക്കപ്പെട്ടാല്‍ ആണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ ആരംഭിക്കുകയുള്ളു.ഇവരുടെ അത്ഭുതപ്രവത്തനത്തിന് തെളിവായി 2002 ല്‍ ജനിച്ച പിട്രോ ഷില്ലറോ എന്ന കൗമാരക്കാരന്റെ ജീവിതം ആണ് പ്രധാനം. ഷില്ലറോ ഇറ്റലിയില്‍ ജനിച്ച സമയം ശ്വാസകോശ വളര്‍ച്ച എത്താഞ്ഞതിനാല്‍ മരണം ഉടന്‍ ഉണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയെങ്കിലും മാമോദീസ നല്‍കിയ പുരോഹിതന്റെ നിര്‍ദ്ദേശപ്രകാരം മാര്‍ട്ടിന്‍ ദമ്പതികളൊടുള്ള പ്രാര്‍ത്ഥന ആരംഭിച്ചു.ഒരുമാസം കഴിഞ്ഞ് കുട്ടിയെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്ന് സുരക്ഷിതനായി പുറത്തിറക്കിയതായി സാക്ഷ്യപ്പെടുത്തുന്നു. അടുത്ത സാക്ഷ്യം സ്‌പെയിനിലെ കാമറോ എന്ന 28 ആഴ്ച്ച പ്രായം ഉള്ള കുഞ്ഞിന്റെ സെറിബ്രല്‍ ഹെമ്മറേജ് സുഖപ്പെട്ടതാണ്.

Share this news

Leave a Reply

%d bloggers like this: