കത്തിയുമായി ഗാര്‍ഡ സ്റ്റേഷനകത്ത് കടന്നയാള്‍ ആളുകളെ ഒഴിപ്പിച്ചു; സംഭവം കില്‍കെന്നി ഗാര്‍ഡ സ്റ്റേഷനില്‍

ഡബ്ലിന്‍: കില്‍കെന്നി ഗാര്‍ഡ സ്‌റ്റേഷനില്‍ കത്തിയുമായെത്തിയയാള്‍ ഭീഷണിപ്പെടുത്തി സ്റ്റേഷനകത്തുണ്ടായവരെ ഒഴിപ്പിച്ചു. ഒരു മണിക്കൂര്‍ നേരത്തേക്ക് സ്റ്റേഷന്‍ അടച്ചിട്ടു.
ഇന്നലെ വൈകീട്ട് 6.30നായിരുന്നു സംഭവം നടന്നത്. ഏകദേശം നാല്‍പ്പത് വയസ്സ് പ്രായമുള്ളയാളാണ് സ്റ്റേഷനകത്ത് കത്തിയുമായെത്തി ഭീഷണിപ്പെടുത്തിയത്. അകത്തുണ്ടായിരുന്ന പൊതുജനങ്ങളെയും മറ്റുമൊഴിപ്പിച്ചശേഷം അയാള്‍ സ്റ്റേഷന്‍ അടക്കുകയായിരുന്നു.
പിന്നീട് പ്രതിരോധസേനയും പ്രദേശത്തെ ജനങ്ങളും ഒത്തുകൂടി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. രാത്രി എട്ടുമണിയോടെതന്നെ പ്രശ്‌നം പരിഹരിച്ചുവെന്നും സംഭവത്തില്‍ ആര്‍ക്കും പരിക്കുകളോ അറസ്റ്റോ ഉണ്ടായിട്ടില്ലെന്നും ഗാര്‍ഡ പ്രതിനിധി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: