കതക് തുറക്കുന്ന റോബോട്ട് ഡോഗ്; ഇന്റര്‍നെറ്റില്‍ തരംഗമായി സ്പോട്ട് മിനി

 

സോഫ്റ്റ് ബാങ്ക് ഉടമസ്ഥതയിലുള്ള ബോസ്റ്റണ്‍ ഡൈനാമിക്സ് എന്ന റോബോട്ടിക്സ് കമ്പനി പുറത്തുവിട്ട ഏറ്റവും പുതിയ വീഡിയോ ഇപ്പോള്‍ തരംഗമാവുകയാണ്. റോബോട്ടിക്സ് രംഗത്തെ തന്നെ അതിശയിപ്പിച്ച് കതക് തുറക്കുന്ന റോബോട്ട് ഡോഗിന്റെതാണ് പുതിയ വീഡിയോ. തങ്ങളുടെ സ്പോട്ട് മിനി റോബോട്ട് കതക് തുറക്കുന്ന വീഡിയോ ഇത് ആദ്യമായാണ് കമ്പനി പുറംലോകത്തെ കാണിക്കുന്നത്.

രണ്ടര അടി ഉയരമുള്ള റോബോട്ട് കതകിനടുത്ത് എത്തി നിവര്‍ന്ന് നില്‍ക്കുന്നു. ശേഷം സാവധാനം തലയ്ക്കു പുറകിലായുള്ള കൈകള്‍ ഉയര്‍ത്തി ലിവറില്‍ എത്തിപ്പിടിച്ച് പൂട്ടിയയിട്ട കതക് തുറക്കുന്നു. തുറന്ന ശേഷം തന്റെ കാല്‍മുട്ട് ഉപയോഗിച്ച് കതക് അടയാതെ തടഞ്ഞു നിര്‍ത്തുന്നു. എന്നിട്ട് കൂട്ടാളിയെ പുറത്തു കടത്തിയ ശേഷം സാവധാനം കതക് അടയ്ക്കുന്നു. ഇതാണ് വീഡിയോയില്‍ ഉള്ളത്.

എന്നാല്‍ പുതിയ വീഡിയോ മനുഷ്യരാശിക്ക് തന്നെ ഭീഷണിയാണ് എന്ന് കാട്ടി നിരവധി ആളുകളാണ് ഇപ്പോള്‍ രംഗത്തെത്തുന്നത്. ഇത്തരം അതിനൂതന റോബോട്ടുകളെ നിര്‍മിക്കുന്നത് ഭാവിയില്‍ മനുഷ്യര്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇതിനോടൊന്നും ബോസ്റ്റണ്‍ ഡൈനാമിക്സ് പ്രതികരിക്കുന്നില്ല. വീഡിയോ പുറത്തു വന്ന് മണിക്കൂറുകള്‍ക്കകം തന്നെ യൂടൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ റോബട്ട് ഡോഗിന്റെ വീഡിയോ ഒന്നാമതെത്തി. ഇതുവരെ 49 ലക്ഷത്തോളം പേരാണ് ബോസ്റ്റണ്‍ ഡൈനാമിക്സിന്റെ ഈ വീഡിയോ കണ്ടത്.

30 കിലോഗ്രാമോളം ഭാരമുള്ള രണ്ടരയടി ഉയരമുള്ള റോബോട്ടാണ് സ്പോട്ട് മിനി. 3ഡി ശേഷിയുള്ള കാഴ്ച ശക്തിയാണ് സ്പോട്ട് മിനിയ്ക്ക് ശരീരത്താകെ 17 ജോയിന്റുകള്‍ ഉണ്ട്. വീട്, ഓഫീസ് എന്നിവിടങ്ങളില്‍ സുരക്ഷിതമായി നിര്‍ത്താന്‍ കഴിയുന്ന തരത്തിലുള്ള രീതിയിലാണ് ഇതിന്റെ നിര്‍മാണം. നാല് കാലുകളുണ്ട്. ഒറ്റ തവണ മുഴുവന്‍ ചാര്‍ജിങ്ങ് ചെയ്താല്‍ 90 മിനിറ്റ് പ്രവര്‍ത്തിക്കും. ബോസ്റ്റേണ്‍ ഡൈനാമിക്സ് ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍വച്ച് ഏറ്റവും ശാന്തനായ റോബോട്ടാണ് സ്പോട്ട് മിനി.

എ എം

 

Share this news

Leave a Reply

%d bloggers like this: