കണ്‍സ്യൂമര്‍ ഫെഡ് അഴിമതി: സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍

 
കൊച്ചി: കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കണ്‍സ്യൂമര്‍ ഫെഡില്‍ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ട്. അഞ്ച് കേസുകളില്‍ വിജിലന്‍സ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ രണ്ടെണ്ണത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മൂന്നെണ്ണം അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഈ ഘട്ടത്തില്‍ സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും വിജിലന്‍സ് എസ്.പി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

വിജിലന്‍സ് ഡയറക്ടറുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നതെന്നും നാല് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും സത്യവാങ്മൂലത്തില്‍ ഉറപ്പ് നല്‍കുന്നുണ്ട്. സി.ബി.ഐ അന്വേഷണം വേണമെന്ന ഹര്‍ജിയിലായിരുന്നു സര്‍ക്കാരിന്റെ സത്യവാങ്മൂലം. അഴിമതിയാരോപണങ്ങളെ തുടര്‍ന്ന് വിവാദത്തിലായ കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: