കണ്ണൂര്‍ വിമാനത്താവളത്തില്‍ വലിയ യാത്ര വിമാനം വിജയകരമായി ഇറങ്ങി; നവംബറില്‍ പ്രവര്‍ത്തനം തുടങ്ങാമെന്ന് പ്രതീക്ഷ

കണ്ണൂര്‍: കേരളത്തില്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളം കൂടി പ്രവര്‍ത്തന സജ്ജമാകാന്‍ ഒരുങ്ങുന്നു. കേരളത്തിലെ വടക്കന്‍ വിമാനത്താവളം എന്ന് വിശേഷിപ്പിക്കുന്ന കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം അവസാന പരീക്ഷണപ്പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. വലിയ യാത്രാ വിമാനങ്ങള്‍ക്ക് ഇറങ്ങാനും പറന്നുയരാനും കഴിയുമെന്നുള്ള പരീക്ഷണമാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയത്. രാജ്യാന്തര വിമാനത്താവളമായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കുന്നതിനുള്ള പരീക്ഷണമാണ് നടത്തിയത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ കൂറ്റന്‍ ബോയിംഗ് യാത്രാവിമാനം ഇന്നുരാവിലെ വിജയകരമായി കണ്ണൂര്‍ വിമാനത്താവളത്തിð ഇറക്കുകയായിരുന്നു. ആറുതവണ താഴ്ന്നു പറന്ന് പരിശോധന നടത്തിയ ശേഷമാണ് വിമാനം ലാന്‍ഡിംഗ് നടത്തിയത്. തിരുവനന്തപുരത്തുനിന്നും രാവിലെ 9 മണിക്ക് യാത്രക്കാരില്ലാതെയുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് യാത്രാവിമാനം കണ്ണൂരിലേക്ക് പുറപ്പെടുകയായിരുന്നു. 189 സീറ്റുകളുള്ള ബോയിങ്ങ് 738-800 വിമാനമാണ് കണ്ണൂരിന്റെ റണ്‍വേ ആദ്യമായി തൊട്ടത്.

പൂര്‍ത്തിയായ രണ്ടു റണ്‍വേകളിലും മൂന്നുതവണ വീതം കൂടി വിമാനം ലാന്‍ഡിംഗ് നടത്തിയാണ് പരിശോധനകള്‍ പൂര്‍ത്തിയാക്കുക. ഇതിന്റെ റിപ്പോര്‍ട്ട് നല്‍കി കേന്ദ്ര വ്യോമയാന മന്ത്രാലയം പരിശോധനകള്‍ക്കുശേഷം അന്തിമ അനുമതി നðകുമെന്നാണ് പ്രതീക്ഷ. പ്രവാസികളെ സംബന്ധിച്ച് ദീര്‍ഘനാളത്തെ വലിയൊരു സ്വപ്നമാണ് യാഥാര്‍ത്ഥ്യത്തിലേക്ക് എത്തുന്നതെന്ന് പറയാം. കേരളത്തിന്റെ വടക്കന്‍ മേഖലകളിലുള്ള യാത്രക്കാര്‍ക്ക് കണ്ണൂര്‍ വിമാനത്താവളം വലിയൊരു അനുഗ്രഹമായിരിക്കും. നിലവില്‍ കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ വന്നിറങ്ങിയാലും ദീര്‍ഘദൂരം യാത്രചെയ്താണ് വടക്കന്‍ മേഖലയിലുള്ളവര്‍ക്ക് വീടുകളില്‍ എത്താന്‍ കഴിഞ്ഞിരുന്നത്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: