കണ്ണൂര്‍ വിമാനത്താവളം സെപ്തംബറില്‍, പൂര്‍ണ പിന്തുണ വാഗ്ദ്ധാനം ചെയ്ത് കേന്ദ്രമന്ത്രി; വിദേശ സര്‍വീസുകളും ഉണ്ടാകും

ന്യൂഡല്‍ഹി: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഈ വര്‍ഷം സെപ്തംബറില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെപ്തംബറില്‍ കണ്ണൂര്‍ വിമാനത്താവളം ആരംഭിക്കുന്നത് കേരളത്തിന്റെ എല്ലാ മേഖലകള്‍ക്കും കരുത്ത് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. വാണിജ്യം, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകള്‍ പ്രോത്സാഹിപ്പിക്കാന്‍ കേരളത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാകും. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനുള്ള നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഏകോപിക്കാന്‍ ഡല്‍ഹിയില്‍ ഒരു ഉദ്യോഗസ്ഥനെ നിയമിക്കാന്‍ മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ വിദേശ വിമാനകമ്പനികളെ അനുവദിക്കുന്ന കാര്യം സജീവമായി പരിഗണിക്കുമെന്ന് കേന്ദ്രവ്യോമയാന മന്ത്രി സുരേഷ് പ്രഭു ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത് പ്രവാസികള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നും സുരേഷ് പ്രഭുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മുഖ്യമന്ത്രി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഡൊമസ്റ്റിക് ഫ്‌ലൈറ്റുകള്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ എന്ന ആശങ്കയാണ് ഇതോടെ അവസാനിക്കുന്നത്. ഡല്‍ഹി, മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍ , ഹൈദരാബാദ് എന്നിവയെ മാത്രം ഹബ്ബ്ക ളാക്കി വച്ച് മറ്റു വിമാനത്താവളങ്ങളിലെ അന്തരാഷ്ട്ര സര്‍വ്വീസുകള്‍ ചുരുക്കാന്‍ കേന്ദ്രം ശ്രമം നടത്തുന്നതിനിടെയാണ് കണ്ണൂരിനു ഈ ഉറപ്പ് ലഭിക്കുന്നത്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: