കണ്ണൂരില്‍ റോബോട്ടുകള്‍ ഭക്ഷണം വിളമ്പുന്ന ഹോട്ടല്‍ : പുതിയ പരീക്ഷണം നടന്‍ മണിയന്‍ പിള്ള രാജുവിന് കൂടി പങ്കാളിത്തമുള്ള ഹോട്ടലില്‍

കണ്ണൂര്‍ : അവിശ്വസനീയമായി തോന്നാമെങ്കിലും സംഭവം സത്യമാണ്. കേരളത്തിലെ ഹോട്ടല്‍ മേഖലയില്‍ പുതിയൊരു വിപ്ലവം സൃഷിച്ചരിക്കുകയാണ് കണ്ണൂര്‍. ഇവിടെ ഭക്ഷണം വിളമ്പാന്‍ റോബോട്ടുകള്‍ എത്തുന്ന ഹോട്ടല്‍ ആണ് തയ്യാറായിരിക്കുന്നത് . ‘ബി അറ്റ് കിവിസോ’എന്ന ഹോട്ടലാണ് പുതിയ പരീക്ഷണവുമായി രംഗത്തെത്തുന്നത്. കേരളത്തില്‍ തന്നെ ആദ്യമായാണ് റോബോട്ടുകള്‍ വിളമ്പുന്ന ഒരു ഹോട്ടല്‍ തുറക്കുന്നത്. നടന്‍ മണിയന്‍ പിള്ള രാജുവിന് കൂടി പങ്കാളിത്തമുള്ള ഹോട്ടലിലാണ് റോബോട്ടുകള്‍ ഭക്ഷണം വിളമ്പുക.

റോബോട്ടുകള്‍ ഭക്ഷണം വിളമ്പുന്നത് ഒഴിച്ചാല്‍ മറ്റ് ഹോട്ടലുകളിലേതുപോലെയാണ് എല്ലാകാര്യങ്ങളെന്നും ബി അറ്റ് കിവിസോയുടെ മാനേജിങ് പാര്‍ട്ണര്‍ നിസാമുദ്ദീന്‍ വ്യക്തമാക്കി. ഓര്‍ഡര്‍ കൊടുത്തുകഴിഞ്ഞാല്‍ ട്രേയില്‍ ഭക്ഷണവുമായി റോബോട്ട് എത്തും. അടുക്കളയുടെ അടുത്തുനിന്നാണ് റോബോട്ട് എത്തുക. മുന്‍കൂട്ടി പ്രോഗ്രാം ചെയ്തേക്കുന്നത് അനുസരിച്ച് പ്രത്യേക ടേബിളിലേക്ക് റോബോട്ട് എത്തിയശേഷം ‘സാര്‍, യുവര്‍ ഫുഡ് ഈസ് റെഡി’ എന്നു പറഞ്ഞതിന് ശേഷമാകും വിളമ്പുക. ദക്ഷിണേന്ത്യയില്‍ തന്നെ റോബോട്ടുകള്‍ വിളമ്പുന്ന ഹോട്ടലുകള്‍ അധികമില്ലെന്നും നിസാമുദീന്‍ വ്യക്തമാക്കി. ചെന്നൈയിലെ ഒരു ഹോട്ടലില്‍ ഇത്തരത്തില്‍ റോബോട്ടുകള്‍ വെയിറ്റിര്‍മാരായി എത്തുന്നുണ്ടെന്ന് കേട്ടിട്ടുണ്ട് നിസാമുദ്ദീന്‍ പറയുന്നു.

ഭക്ഷണം വിളമ്പിയതിന് ശേഷം കസ്റ്റമേഴ്സ് റോബോട്ടിന്റെ പിറകിലുള്ള സെന്‍സറില്‍ തൊടണം. അപ്പോഴാണ് സ്റ്റേഷനിലേക്ക് തിരിച്ചുപോരുക. അഞ്ച് അടി ഉയരമുള്ള മൂന്ന് പെണ്‍ റോബോട്ടുകളാണ് ഭക്ഷണം വിളമ്പാനായി എത്തുന്നത്. അലീന, ഹെലന്‍, ജെയിന്‍ എന്നിങ്ങനെയാണ് ഇവരുടെ പേരുകള്‍. ഇത് കൂടാതെ നാല് അടിയുള്ള ഒരു റോബോട്ടു കൂടിയുണ്ട്. എന്നാല്‍ അതിന് പേര് നല്‍കിയിട്ടില്ല. ആ ബേബി റോബോട്ട്സ് കുട്ടികളെ കെട്ടിപ്പിടിക്കുകയും അവരോടൊപ്പം നടക്കുകയും ചെയ്യും. കൂടാതെ ഡാന്‍സും കളിക്കും. ഭക്ഷണം കഴിക്കാന്‍ എത്തുന്ന കുട്ടികള്‍ക്ക് വ്യത്യസ്തമായ അനുഭവമായിരിക്കും കുട്ടി റോബോട്ട്.

Share this news

Leave a Reply

%d bloggers like this: