കട്ടപ്പ എന്തിനാണ് ബാഹുബലിയെ കുത്തിയത; സസ്‌പെന്‍സ് പൊളിച്ച് സംവിധായകന്‍

 

ബാഹുബലി കണ്ടിറങ്ങുന്ന എല്ലാവരുടെയും മനസ്സില്‍ ആകാംക്ഷയോടെ ഉയരുന്ന ചോദ്യമാണ് കട്ടപ്പ എന്തിന് അമരേന്ദ്ര ബാഹുബലിയെ കുത്തി. ഈ ചോദ്യത്തിന് നിരവധി വിശദീകരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും വരുന്നത്. എന്നാല്‍ സസ്‌പെന്‍സിന്് വിരാമമിട്ട് സംവിധായകന്‍ രാജമൗലി തന്നെ യഥാര്‍ത്ഥ ഉത്തരം പറഞ്ഞു. ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രാജമൗലിയുടെ വെളിപ്പെടുത്തല്‍.

കട്ടപ്പ ബാഹുബലിക്ക് വിശ്വസ്തനാണ്, ഒപ്പം ശിവകാമി ദേവിക്ക് വിശ്വസ്തനാണ് എന്നാല്‍ അതില്‍ എല്ലാം ഉപരി മറ്റൊരാള്‍ക്ക് കട്ടപ്പ വളരെ കടപ്പെട്ടവനാണ്, അതാണ് ഈ പിന്നില്‍ നിന്നുള്ള കുത്തലിന്റെ രഹസ്യം രാജമൗലി പറയുന്നു. ബാഹുബലിയുടെ രണ്ടാം ഭാഗത്തിലേക്കുള്ള ആകാംക്ഷയുടെ പ്രധാന കാരണമായ സസ്‌പെന്‍സ് പാതി വ്യക്തമാക്കുമ്പോഴും സസ്‌പെന്‍സിനെക്കാള്‍ വലിയൊരു ചോദ്യം അവശേഷിപ്പിച്ചാണ് സംവിധായകന്‍ ചാനല്‍ ചര്‍ച്ചയില്‍ നിന്ന് പിന്‍വാങ്ങിയത്. എന്തു കൊണ്ട് കട്ടപ്പ ബാഹുബലിയെ കുത്തിവീഴ്ത്തി എന്ന ചോദ്യമല്ല അത്. ബാഹുബലിയെ കുത്തിവീഴ്ത്താന്‍ മാത്രം കട്ടപ്പ ആരുടെ വിശ്വസ്ഥനായിരുന്നു. ബാഹുബലിയേക്കാള്‍ കട്ടപ്പ കടപ്പെട്ടത് ആരോടാണ്. ബാഹുബലിയുടെ രണ്ടാംഭാഗത്തിന്റെ ബാക്കിവന്ന ചില ഭാഗങ്ങളുടെ ചിത്രീകരിക്കുന്നതിനുള്ള ഒരുക്കത്തിലാണ് രാജമൗലി. രണ്ടാംഭാഗത്തിലും കട്ടപ്പയാകാന്‍ സത്യരാജ് 100 ദിവസത്തെ ഡേറ്റ് നല്‍കിക്കഴിഞ്ഞു. തമിഴ് സൂപ്പര്‍താരം വിജയ് ചിത്രം വേണ്ടെന്ന് വച്ചാണ് സത്യരാജ് വീണ്ടും കട്ടപ്പയാകുന്നത്. പ്രഭാസ്, റാണ ദഗുഭട്ടി, രമ്യാ കൃഷ്ണന്‍, തമന്ന ഭാട്ടിയ, അനുഷ്‌ക ശര്‍മ്മ എന്നിവരും രണ്ടാംഭാഗത്തിലുണ്ടാകും. ഒരു മാസം പിന്നിടുമ്പോള്‍ 550 കോടി രൂപയിലധികം ബാഹുബലി തീയറ്റുകളില്‍ നിന്ന് നേടിക്കഴിഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: