കടുപ്പം കുറഞ്ഞ സിഗററ്റുകള്‍ കൂടുതല്‍ അപകടം, ശ്വാസകോശാര്‍ബുദ സാധ്യത കൂട്ടും

കടുപ്പം കുറഞ്ഞ സിഗററ്റുകളാണ് താരതമ്യേന പ്രശ്ന രഹിതം എന്ന് വിചാരിക്കുന്നവരുണ്ടാകാം. എന്നാല്‍ അതൊരു തെറ്റിദ്ധാരണ മാത്രമാണെന്നാണ് അമേരക്കന്‍ ഗവേഷകരുടെ പുതിയ പഠനം പറയുന്നത്. താരമ്യേന ആരോഗ്യത്തിന് കുറഞ്ഞ തോതില്‍ മാത്രം ഹാനികരമായത് എന്ന അവകാശവാദത്തില്‍ കമ്പനികള്‍ വിപണിയിലെത്തിക്കുന്ന സിഗററ്റുകളാണ് ഏറ്റവും പ്രശ്്നമുണ്ടാക്കുന്നതെന്നാണ് പഠന റിപ്പോര്‍ട്ട്. യുഎസ് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ലൈറ്റ്‌സസ്, മൈല്‍ഡ് തുടങ്ങിയ ലേബലുകളില്‍ കുറഞ്ഞ നിക്കോട്ടിന്‍ അളവ് അവകാശപ്പെട്ട് ഇറങ്ങുന്ന സിഗററ്റുകള്‍ ശ്വാസകോശാര്‍ബുദ സാദ്ധ്യത കൂട്ടും. അഡിനോകാര്‍സിനോമ എന്ന പേരിലാണ് ഏറ്റവും സാധാരണമായ ശ്വാസകോശാര്‍ബുദം അറിയപ്പെടുന്നത്. ഫില്‍ട്ടറുകളുടെ വെന്റിലേഷന്‍ ഹോളുകള്‍ ഇതില്‍ സ്വാധിനം ചെലുത്തുന്നുണ്ട്. ഇതിനനുസരിച്ചാണ് പുക വലിച്ചു കയറ്റുന്നതിന്റെ തോത് നിര്‍ണയിക്കപ്പെടുക. കൂടിയ അളവില്‍ കാര്‍സിനോജന്‍സ്, മ്യൂട്ടേജന്‍സ് തുടങ്ങിയവ ഇത് ശരീരത്തിലെത്തിക്കും. വെന്റിലേഷന്‍ ഹോളുകള്‍ എത്രത്തോളമുണ്ട് എന്നത് ശ്വാസകോശാര്‍ബുദവുമായി ബന്ധിപ്പിച്ചാണ് പഠനം. വെന്റിലേഷന്‍ ഹോളുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഗവേഷകരുടെ ആവശ്യം.

 

 
എ എം

Share this news

Leave a Reply

%d bloggers like this: