കടുത്ത ശൈത്യവും -കടുത്ത വേനലും: ആഗോള താപനം അയര്‍ലണ്ടില്‍ ഉണ്ടാക്കാവുന്ന പ്രത്യാഘതങ്ങള്‍ പ്രവചനാതീതം

ഡബ്ലിന്‍: അയര്‍ലണ്ട് ആഗോള താപനത്തിന്റെ പിടിയിലമരുന്നു. ദ്വീപ് രാജ്യമായതിനാല്‍ കാലാവസ്ഥാ വ്യതിയാനം അയര്‍ലണ്ടില്‍ വന്‍ പ്രത്യാഘതങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് ഗവേഷകര്‍. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ശൈത്യവും- വേനലും അതി കഠിനമായി മാറുമെന്നും ഈ മേഖലയില്‍ നടക്കുന്ന ഗവേഷണ ഫലങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

സ്‌കോട്ട് ലാന്‍ഡ് ഗ്ലേസിയറിനു സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ പഠനത്തിന് വിധേയമാക്കിയ ഗാല്‍വേ, മെയിന്‍ ഗവേഷകരുടേതാണ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. വടക്കന്‍ അറ്റ്ലാന്റിക് പ്രദേശങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ യൂറോപ്പിന്റെ കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഡോ:ഗോര്‍ഡന്‍ ബ്രോംലി പറയുന്നു. വടക്കന്‍ അറ്റ്ലാന്റിക്കില്‍ സമുദ്ര ജല പ്രവാഹങ്ങള്‍ക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍ ഗ്രീന്‍ലാന്‍ഡിന് മുകളിലുള്ള ഹിമപാളികള്‍ ഉരുകാന്‍ ഇടയാകും.

ഇത് സംഭവിക്കുന്നതോടെ ഏറ്റവും കൂടുതല്‍ ഭീഷണി നേരിടേണ്ടി വരുന്നത് അയര്‍ലണ്ടിനും- ബ്രിട്ടനുമായിരിക്കും. ഇതോടെ പ്രവചനാതീതമായ കാലാവസ്ഥയെ നേരിടേണ്ടി വരുമെന്നാണ് പഠന ഫലങ്ങള്‍ നല്‍കുന്ന സൂചന. വടക്കന്‍ അറ്റ്‌ലാന്റിക്കിലെ വാം ഓഷ്യന്‍ കറന്‍സിനു മാറ്റം വരുന്നതോടെ ഐറിഷ് കാലാവസ്ഥയില്‍ പൂര്‍ണമായും മാറ്റങ്ങള്‍ ഉണ്ടായേക്കാം.

ഗ്രീന്‍ ലാന്‍ഡിന് മുകളില്‍ മഞ്ഞുരുകുന്നതോടെ യൂറോപ്പിലെ സമുദ്ര നിരപ്പ് ഉയരും. അയര്‍ലണ്ടില്‍ ജീവന്റെ നിലനില്‍പ് പോലും അസാധ്യമാക്കിയേക്കാവുന്ന മാറ്റങ്ങള്‍ ഭാവിയില്‍ പ്രതീഷിക്കാമെന്നും ഗവേഷകര്‍ പറയുന്നു.കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ അയര്‍ലാണ്ടിലും,ബ്രിട്ടനിലും ഉണ്ടായ കാലാവസ്ഥാ മാറ്റങ്ങള്‍ ഈ വസ്തുതകളെ സാധുകരിക്കുന്നുണ്ട്. ആഗോള താപനം നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍ ഈ പ്രതിഭാസം കരുത്താര്‍ജിക്കുമെന്നും ഗവേഷകര്‍ ഓര്‍മിപ്പിക്കുന്നു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: