കടല്‍കൊല കേസില്‍ ഇറ്റലിക്ക് തിരിച്ചടിയുണ്ടായെന്ന് ഇന്ത്യ

ഹാംബുര്‍ഗ് : കടല്‍കൊല കേസിലെ ട്രിബ്യൂണലിന്റെ വിധി ഇന്ത്യയ്ക്ക് പ്രതികൂലമാണെ് ഇറ്റലി വാദിക്കുമ്പോള്‍ കേസില്‍ തിരിച്ചടി നേരിട്ടത് ഇറ്റലിക്കാണെ നിലപാടിലാണ് ഇന്ത്യ. കേരള തീരത്ത് രണ്ട് മത്സ്യ തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ അന്വേഷണം നേരിടുന്ന ഇറ്റലി സ്വദേശികളായ നാവിക ജീവനക്കാരുടെ കേസിനെ ആസ്പദമാക്കിയുള്ള കോടതി നടപടികള്‍ നിര്‍ത്തിവെയ്ക്കാനാണ് രാജ്യാന്തര ട്രിബ്യൂണല്‍ ഉത്തരവിട്ടിരിക്കുത്. ട്രിബ്യൂണലിന്റെ തീരുമാനം അംഗീകരിക്കുതായി ഇന്ത്യ വ്യക്തമാക്കി. എന്നാല്‍ ഇന്ത്യയിലുള്ള സാല്‍വത്തോറെ ജിറോണിനെ തിരികെ ഇറ്റലിയ്ക്ക് കൈമാറണമെന്ന ഇറ്റലിയുടെ ആവശ്യം ട്രിബ്യൂണല്‍ അംഗീകരിക്കാത്തത് രാജ്യത്തിന് തിരിച്ചടിയായി. അന്തിമ വിധി വരുന്നതുവരെ ജിറോ ഇന്ത്യയിലുണ്ടാകുമെന്നും മറ്റൊരു നാവികനായ ലാസ്‌തോറെ മാസി രോഗത്തിന് ചികിത്സയ്ക്കായി സുപ്രീം കോടതിയുടെ അനുമതിപ്രകാരമാണ് ഇറ്റലിയില്‍ കഴിയുതെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് അറിയിച്ചു. ഇറ്റലിയിലേയും ഇന്ത്യയിലേയും കോടതി നടപടികള്‍ നിര്‍ത്തിവെച്ച് കേസ് അഞ്ചംഗ തര്‍ക്ക പരിഹാര ട്രിബ്യൂണലിന് വിടാനും ഹാം ബൂര്‍ഗിലെ രാജ്യാന്തര ട്രിബ്യൂണല്‍ വിധിച്ചു. എന്നാല്‍ ട്രിബ്യൂണലിന് ഇതുസംബന്ധിച്ച കേസ് പരിഗണിക്കാനുള്ള അധികാരം ഇല്ലെന്ന് ഇന്ത്യ വാദിച്ചെങ്കിലും ട്രിബ്യൂണല്‍ ഇത് തള്ളുകയും പുതിയ ഹര്‍ജികള്‍ സമര്‍പ്പിക്കുതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: