കഞ്ചാവ് നിയമ വിധേയമാക്കുന്ന നിയമത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ വന്‍ പ്രത്യാഘാതം: അയര്‍ലണ്ടിന് മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ കഞ്ചാവ് നിയമ വിധേയമാക്കിയ നിയമത്തില്‍ നിയന്ത്രങ്ങള്‍ ആവശ്യമെന്ന് വിദഗ്ധര്‍.
മെഡിക്കല്‍ കമ്മ്യൂണിറ്റി ഗ്രൂപ്പിലെ 20 ഓളം കനാബിസ് റിസ്‌ക് അലയന്‍സ് വിദഗ്ദര്‍ ആണ് മുന്നറിയിപ്പ് നല്‍കിയത്. രാജ്യത്തെ അഡിക്ഷന്‍ സെന്ററുകളിലും, മാനസിക രോഗ ചികിത്സ ആശുപത്രികളിലും നിയമവിരുദ്ധമായി കഞ്ചാവ് ഉപയോഗം മുന്‍പ് തന്നെ കണ്ടെത്തിയിരുന്നതായും മെഡിക്കല്‍ സംഘം മുന്നറിയിപ്പ് നല്‍കുന്നു.

അപകടങ്ങള്‍ മുന്നില്‍ കാണാതെയാണ് ഐറിഷ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് കടന്നതന്നും വിദഗ്ധ സംഘം പറയുന്നു. കടുത്ത അപസ്മാര രോഗികള്‍ക്കു രോഗ ശമനത്തിന് കഞ്ചാവിന്റെ ഔഷധ മൂല്യം പ്രയോജനപ്പെടുത്തുന്ന നിയമാണ് നിലവിലുള്ളത്. എന്നാല്‍ ഇത് വന്‍ തോതില്‍ ദുരുപയോഗപ്പെട്ടേക്കാം എന്നാണ് വിദഗ്ധ സംഘത്തിന്റെ മുന്നറിയിപ്പ്.

കഞ്ചാവ് ഔഷധമായി രാജ്യത്തു ഇറക്കുമതി ചെയ്യുന്നതിന് പകരം അയര്‍ലണ്ടില്‍ കഞ്ചാവ് കൃഷി നടത്തുന്നതിന് തടസമില്ലെന്ന് മന്ത്രി ലിയോ വരേദ്കറുടെ പ്രസ്താവനയും വിവാദം സൃഷ്ടിച്ചിരുന്നു. ഔഷധം എന്നതിലുപരി ഇത് ഉപയോഗിച്ച് ഡി അഡിക്ഷന്‍ സെന്ററുകളില്‍ എത്തിച്ചേരുന്നവരുടെ എണ്ണവും കൂടാനിടയുണ്ടെന്നും ഇവര്‍ പറയുന്നു

കഞ്ചാവ് ഔഷധമായി ഉപയോഗിക്കുന്നതോടൊപ്പം അയര്‍ലണ്ടിലെ യുവ തലമുറ ലഹരിയുടെ പിടിയില്‍ അകപ്പെടുമെന്നും വിദഗ്ധര്‍ ആശങ്ക പങ്കുവെയ്ക്കുന്നു. നിലവിലെ നിയമത്തില്‍ ശക്തമായ നിയന്ത്രങ്ങള്‍ വേണമെന്നാണ് കാനാബിസ് റിസ്‌ക് അലൈന്‍സ് സംഘം വ്യക്തമാകുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: