കഞ്ചാവ് ചേര്‍ത്ത ശീതളപാനീയം വിപണിയിലിറക്കാന്‍ ഒരുങ്ങി കൊക്കക്കോള കമ്പനി…

കഞ്ചാവ് ചേര്‍ത്ത വെല്‍നെസ് ഡ്രിങ്ക് വിപണിയിലിറക്കാനാണ് കൊക്കക്കോള തയ്യാറെടുക്കുന്നത്. അറോറ കനാബിസുമായി ചേര്‍ന്ന് റിക്കവറി ഡ്രിങ്കുകളുടെ ഒരു നിര തന്നെ ഇറക്കാനുള്ള ചര്‍ച്ചളിലാണ് കൊക്കൊ-കോളയെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കഞ്ചാവ് ചെടികളില്‍ കാണുന്ന നോണ്‍-സൈക്കോആക്ടീവ് കെമിക്കലായ സിബിഡി അഥവാ കനാബിഡിയോള്‍ ചേര്‍ത്ത് ശീതളപാനീയം എത്തിക്കാനാണ് പദ്ധതി.

ചെറിയ പെയിന്‍കില്ലറായി പ്രവര്‍ത്തിക്കുന്ന ഇവ മസില്‍ വേദനയും, നീരും ഒഴിവാക്കാന്‍ സഹായിക്കും. അതേസമയം കഞ്ചാവ് പുകയ്ക്കുന്നവര്‍ക്ക് ലഭിക്കുന്നത് പോലും മാസ്മരിക അവസ്ഥയൊന്നും ഇത് സൃഷ്ടിക്കുകയുമില്ല. രണ്ട് കമ്പനികളും കരാറിന് അരികില്‍ എത്തിക്കഴിഞ്ഞെന്നാണ് ഇതുമായി ബന്ധപ്പെട്ട ശ്രോതസ്സ് നല്‍കുന്ന വിവരം. മരുന്ന് ചേര്‍ത്ത പാനീയങ്ങളുടെ ബിസിനസ്സ് ലോകമെമ്പാടും വളരുന്നതാണ് കമ്പനിയുടെ ചുവടുമാറ്റത്തിന് പിന്നില്‍.

2017-ല്‍ ലാഭം 16 ശതമാനം താഴേക്ക് പോയതോടെ പുതിയ വരുമാന ശ്രോതസ്സുകള്‍ തേടുകയാണ് കൊക്കൊകോള. കഞ്ചാവ് ചേര്‍ത്ത് സംഗതി വിപണിയിലെത്തിയാല്‍ കുപ്പികള്‍ ചൂടപ്പം പോലെ വിറ്റുപോകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Share this news

Leave a Reply

%d bloggers like this: