ഓ ഐ സി സി യുടെ നേതൃത്വത്തില്‍ ഗാന്ധിജിയുടെ 150-ാംജന്മവാര്‍ഷിക ആഘോഷങ്ങള്‍ ഇന്ന് ഡബ്ലിനിലെ താലയില്‍ നടത്തപ്പെടുന്നു

ഡബ്ലിന്‍ : ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 150-ആം ജന്മവാര്‍ഷിക ആഘോഷങ്ങള്‍ ഇന്ന് ഡബ്ലിന്‍ താലയിലെ പ്ലാസ ഹോട്ടലില്‍ വെച്ച് നടത്തപ്പെടുന്നു. ഗാന്ധിജിയുടെ 150 ജന്മവാര്‍ഷികം 2019 വര്‍ഷം മുഴുവന്‍ ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളും പലവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഓ ഐ സി സി അയര്‍ലണ്ടിന്റെ നേതൃത്വത്തില്‍ ഡബ്ലിനില്‍ താലയിലുള്ള പ്ലാസ ഹോട്ടലില്‍ വെച്ച് നടത്തപെടുന്ന ആഘോഷ പരിപാടികളോടാനുബന്ധിച്ചുള്ള മത്സരങ്ങള്‍ ഇന്ന് 15 ഫെബ്രുവരി 2019 വെള്ളിയാഴ്ച കൃത്യം നാല് മണിക്ക് ആരംഭിക്കുന്നതാണ്.

മത്സരങ്ങള്‍ക്ക് ശേഷം നടക്കുന്ന ഇന്ത്യന്‍ – ഐറിഷ് പ്രമുഖര്‍ ഉള്‍പ്പെടുന്ന പൊതുവേദിയില്‍ വെച്ച് മത്സരവിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്കപ്പെടുന്നതാണ്. 3 മുതല്‍ 9 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് കളറിംഗ് മത്സരം നടത്തപ്പെടുന്നതും 10 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പെയിന്റിംഗ് മത്സരവും നടക്കുന്നതാണ്. കളറിംഗ് – പെയിന്റിംഗ് മത്സരങ്ങള്‍ക്കുള്ള കുട്ടികളുടെ കിറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസി ആണ്. കളറിംഗ് -പെയിന്റിംഗ് കിറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ നിര്‍ണായക പങ്ക് നിര്‍വഹിച്ച ഇന്ത്യന്‍ അംബാസ്സഡറിന് ഓ ഐ സി സി അയര്‍ലന്‍ഡ് സെന്‍ട്രല്‍ കമ്മിറ്റി ഹൃദ്യമായ നന്ദി രേഖ പെടുത്തുന്നു.

മത്സരങ്ങള്‍ക്ക് ശേഷം കൃത്യം 6 മണിക്ക് പൊതു സമ്മേളനം പ്ലാസ ഹോട്ടലിലെ ഹാളില്‍ ആരംഭിക്കുന്നതാണ്.പ്രസ്തുത സമ്മേളനത്തില്‍ അയര്‌ലണ്ടിലെയും ഇന്ത്യയിലെയും പ്രമുഖര്‍ പങ്കെടുക്കും. സമ്മളനത്തില്‍ വച്ച് പ്രളയ ദുരന്തത്തെ അതിജീവിക്കാനായി അക്ഷീണം പ്രവര്‍ത്തിച്ച പൊതു പ്രവര്‍ത്തകരില്‍ നിന്ന് തിരഞ്ഞെടുത്ത കേരള റീ ബില്‍ഡ് എക്‌സെല്‍ലേന്‍സി അവാര്‍ഡ് ജേതാവിന്റെ പേര് സമ്മേളന വേദിയില്‍ പ്രഖ്യാപിക്കും.

പൊതു സമ്മേളനത്തിന് ശേഷം അയര്‍ലണ്ടിലെ പ്രമുഖ കലാകാരന്മാരും കലാകാരികളും മാറ്റുരക്കുന്ന കലാപ്രകടനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ഇന്ത്യന്‍ ഫ്യൂഷന്‍ നാദ ലയം ; ടീം സിംഫണി ഡബ്ലിന്‍ അവതരിപ്പിക്കുന്ന കരോക്കേ മെഡ്ലി ; ശ്രുതി ലയം ഇന്ത്യന്‍ ഫ്യൂഷന്‍ എന്നിവ ഉള്‍പ്പെടുന്ന കലാപരിപാടികളാണ് നടത്തപ്പെടുന്നത്.

പ്രസ്തുത പരിപാടിയിലേക്കും മത്സരത്തിലേക്കും അയര്‍ ലണ്ടിലെ ഓരോ പ്രവാസി ഭാരതീയരെയും കുട്ടികളെയും ഹൃദയപൂര്‍വം ക്ഷണിക്കുന്നതായി ഓ ഐ സി സി പ്രസിഡന്റ് ശ്രീ ബിജു സെബാസ്റ്റ്യന്‍, ഓ ഐ സി സി ജനറല്‍ സെക്രട്ടറി ശ്രീ അനീഷ് കെ ജോയ് എന്നിവര്‍ അറിയിച്ചു .

പരിപാടികളുടെയും മത്സരങ്ങളുടെയും
കൂടുതല്‍ വിവരങ്ങള്‍ക്ക്

0877888374, 0894186869, 0894287955

Share this news

Leave a Reply

%d bloggers like this: