ഓസ്‌ട്രേലിയയില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി ‘ദി ഗ്രേറ്റ് ഫാദര്‍’ ഫാന്‍സ് ഷോ 31 നു .

കാന്‍ബറ: ഓസ്‌ട്രേലിയയില്‍ ആദ്യമായി മലയാള സിനിമ റിലീസിങ്ങിനോട് അനുബന്ധിച്ചു ഫാന്‍സ് ഷോ അരങ്ങേറുന്നു.മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ‘ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ചു കാന്‍ബറ, സിഡ്‌നി , മെല്‍ബണ്‍ എന്നിവടങ്ങളിലാണ് ഈ മാസം 31നു ഫാന്‍സ് ഷോ നടക്കുക. ചരിത്രത്തില്‍ ആദ്യമായി ഒരു മലയാള സിനിമ ഇന്ത്യയില്‍ റിലീസ് ചെയ്യുന്നതിനൊപ്പം തന്നെ ഓസ്‌ട്രേലിയയിലും റിലീസ് ആവുന്നത്. ഈ മാസം 30നു വ്യാഴാഴ്ച കേരളത്തില്‍ റിലീസ് ആവുന്ന സിനിമ 31നു വെള്ളിയാഴ്ച ഓസ്‌ട്രേലിയയില്‍ തീയേറ്ററുകളില്‍ എത്തും. മറ്റു ഇന്ത്യന്‍ ഭാഷകളിലെ സിനിമകള്‍ ഇന്ത്യയില്‍ റിലീസ് ചെയ്യുമ്പോള്‍ തന്നെ ഓസ്‌ട്രേലിയയയില്‍ പ്രദര്‍ശനത്തിന് എത്തുമെങ്കിലും മലയാള സിനിമകള്‍ പ്രദര്‍ശനത്തിന് എത്തുക ആഴ്ചകള്‍ കഴിഞ്ഞാണ്. ഈ സാഹചര്യത്തിലാണ് മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദര്‍ എന്ന ചലച്ചിത്രത്തെ അതി വിപുലമായ ഫാന്‍സ് ഷോയിലൂടെ വരവേല്‍ക്കുവാന്‍ സിനിമ ആസ്വാദകര്‍ ഒരുങ്ങുന്നത്.

ഓസ്‌ട്രേലിയയില്‍ ഈ സിനിമ റിലീസ് ചെയ്യുന്നത് പോപ്‌കോണ്‍ എന്റര്‍റ്റെയിന്‍മെന്റ് ഓസ്‌ട്രേലിയ , ഐ. ഓ. സി ഇവെന്റ്‌സ്, ഫ്രണ്ട് എന്റര്‍റ്റെയിന്‍മെന്റ് ആന്‍ഡ് മാസ് മെല്‍ബണ്‍ എന്നിവര്‍ ചേര്‍ന്നാണ്. കൂടുതല്‍ മലയാള സിനിമകള്‍ റിലീസ് ദിവസങ്ങളില്‍ തന്നെ ഓസ്‌ട്രേലിയയില്‍ പ്രദര്ശനത്തിന് എത്തിക്കുന്നതിന് പ്രചോദനമേകുന്നതിനും മലയാള സിനിമ ആസ്വാദകരുടെ സിനിമയോടുള്ള അഭിനിവേശം വളര്‍ത്തുന്നതിനുമാണ് ഇത്തരത്തിലൊരു ഫാന്‍സ് ഷോ ഓസ്‌ട്രേലിയയില്‍ നടത്തുന്നതെന്ന് പോപ്‌കോണ്‍ എന്റര്‍റ്റെയിന്‍മെന്റ് ഓസ്‌ട്രേലിയ വക്താവ് പറഞ്ഞു.പരിപാടിയുടെയും സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ റ്റിബിന്‍ വടക്കേല്‍ (കാന്‍ബറ, ഫോണ്‍: 0469904019 ), സുമേഷ് (സിഡ്‌നി, ഫോണ്‍: 0425219430 ) ആനന്ദ് (മെല്‍ബണ്‍, ഫോണ്‍: 0433911666 ), എബി (മെല്‍ബണ്‍, ഫോണ്‍:0469802054 ) എന്നിവരില്‍ നിന്നും ലഭിക്കും.
വാര്‍ത്ത:ജോമി പുലവേലില്‍.

Share this news

Leave a Reply

%d bloggers like this: