ഓസ്‌ട്രേലിയയില്‍ ചെറുവിമാനം ഷോപ്പിങ് കോംപ്ലക്‌സിന് മുകളില്‍ തകര്‍ന്നു വീണു

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ വ്യാപാര സമുച്ചയത്തിനു മുകളില്‍ ചെറുവിമാനം തകര്‍ന്നു വീണ് അഞ്ചു പേര്‍ മരിച്ചു. മെല്‍ബണ്‍ വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന ഉടനെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. വിമാനയാത്രക്കാരായ അഞ്ചു പേരാണ് മരിച്ചത്. വിമാനം നിയന്ത്രണം നഷ്ടമായി തകര്‍ന്നു വീഴുകയായിരുന്നു.

വ്യാപാരസമുച്ചയം അടച്ചിട്ടിരിക്കുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
പ്രാദേശിക സമയം രാവിലെ ഒന്‍പതു മണിക്കായിരുന്നു അപകടം. മെല്‍ബണ്‍ വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന ഉടന്‍ വിമാനം വ്യാപാര സമുച്ചയത്തിലേക്കു ഇടിച്ചുകയറുകയായിരുന്നു. ഷോപ്പിങ് സെന്ററില്‍നിന്ന് സ്ഫോടനവും വന്‍ തോതില്‍ തീയും പുകയുമുണ്ടായതായി ദൃക്സാക്ഷികള്‍ പറഞ്ഞു. എസന്‍ഡനില്‍ നിന്ന് കിംഗ് ഐലന്‍ഡിലേക്കു പോയ സ്വകാര്യ ചാര്‍ട്ടര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യന്ത്രത്തകരാറാണ് അപകട കാരണമെന്ന് വിക്ടോറിയ പോലീസ് അറിയിച്ചു.

വിമാനം തകര്‍ന്നുവീണതിനു തൊട്ടടുത്ത് തിരക്കേറിയ പാതയാണ്. അപകടസമയത്ത് റോഡു നിറയെ വാഹനങ്ങളുമുണ്ടായിരുന്നു. അടച്ചിട്ടിരിക്കുന്ന വ്യാപാര സമുച്ചയമായതു കൊണ്ടാണ് കൂടുതല്‍ ആള്‍നാശം ഇല്ലാതെ ഒഴിവായത്. എന്നാല്‍, വിമാനം തീഗോളമായി താഴേക്കു പതിച്ചതിനെ തുടര്‍ന്ന് കെട്ടിടത്തിനു കേടുപാടുകളുണ്ടായിട്ടുണ്ട്. അടുത്തുള്ള കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. തുടര്‍ച്ചയായുണ്ടായ സ്ഫോടനങ്ങള്‍ യാത്രക്കാരെയും അധികൃതരെയും ഒരുപോലെ പരിഭ്രാന്തരാക്കുകയും ചെയ്തു. പൊലീസും അഗ്‌നിരക്ഷാസേനയും പാരമെഡിക്കല്‍ വിഭാഗവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അപകടത്തെ കുറിച്ച് ആസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബ്യൂറോ അന്വേഷണം ആരംഭിച്ചു.

https://youtu.be/62aUsagkwco
എ എം

Share this news

Leave a Reply

%d bloggers like this: