ഓസ്‌കാര്‍ വേട്ടയ്ക്കിറങ്ങി ‘പുലിമുരുഗന്‍’; പട്ടികയില്‍ ഇടം നേടി ഗോപി സുന്ദറിന്റെ ഗാനങ്ങളും

 

മലയാള സിനിമയിലെ സര്‍വ റെക്കോര്‍ഡുകളും തകര്‍ത്ത് പുതിയ ചരിത്രം സൃഷ്ടിച്ച മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ ഒടുവില്‍ ഓസ്‌കാര്‍ പട്ടികയിലേക്കും. പുലിമുരുകനില്‍ ഗോപി സുന്ദര്‍ ചിട്ടപ്പെടുത്തിയ രണ്ട് ഗാനങ്ങളാണ് ഓസ്‌കാര്‍ പട്ടികയില്‍ ഇടം നേടിയത്.

കെഎസ് ചിത്രയും യേശുദാസും ആലപിച്ച ‘കാടണിയും കാല്‍ചിലമ്പേ’, വാണി ജയറാം ആലപിച്ച ‘മാനത്തേ മാരിക്കുറുമ്പേ’ എന്നീ ഗാനങ്ങളാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ഗാനങ്ങളാണ് അന്തിമ പട്ടികയിലുണ്ടാവുക. ജനുവരി 23ന് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. മാര്‍ച്ച് നാലിനാണ് പുരസ്‌കാര ചടങ്ങ്.

റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം ഒന്നിലധികം റെക്കോര്‍ഡുകള്‍ തകര്‍ത്ത ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് പുലിമുരുകന്. 100 കോടി ക്ലബിലെത്തുന്ന ആദ്യ മലയാള ചിത്രം, റിലീസ് ചെയ്ത ആദ്യ ദിവസം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം, ആദ്യ ആഴ്ച ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം, ഏറ്റവും വേഗത്തില്‍ 10 കോടിയും 25 കോടിയും കളക്ഷന്‍ നേടുന്ന ചിത്രം എന്നിങ്ങനെ പുലി വേട്ടയാടിപ്പിടിച്ച റെക്കോര്‍ഡുകള്‍ നിരവധിയാണ്.

വൈശാഖ് സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് ടോമിച്ചന്‍ മുളകുപാടമായിരുന്നു. ഉദയകൃഷ്ണ രചന നിര്‍വ്വഹിച്ച ചിത്രത്തിന്റെ ആക്ഷന്‍ കൈകാര്യം ചെയ്തത് പീറ്റര്‍ ഹെയ്നാണ്. കടുവയും മനുഷ്യനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ആദ്യ ഇന്ത്യന്‍ ചിത്രവും പുലിമുരുകനാണ്.

ഡികെ

 

Share this news

Leave a Reply

%d bloggers like this: