ഓസ്‌കര്‍ 2017: മികച്ച നടന്‍ കാസെ അഫ്ലെക്; മികച്ച നടി എമ്മ സ്റ്റോണ്‍; മൂണ്‍ലൈറ്റ് മികച്ച സിനിമ; ലാ ലാ ലാന്‍ഡിന് 6 പുരസ്‌കാരം

മികച്ച ചിത്രത്തിനുള്ള 2017-ലെ ഓസ്‌കര്‍ പുരസ്‌കാരം മൂണ്‍ലൈറ്റ് നേടി. മികച്ച സംവിധായകന്‍ ലാ ലാ ലാന്‍ഡ് ഒരുക്കിയ ഡാമിയന്‍ ഷാസെലാണ്. മാഞ്ചെസ്റ്റര്‍ ബൈ ദ് സീ എന്ന ചിത്രത്തിലെ അഭിനയത്തിന് കാസെ അഫ്ലെക്ക് മികച്ച നടനുള്ള പുരസ്‌കാരം നേടിയപ്പോള്‍ ലാ ലാ ലാന്‍ഡിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച എമാ സ്റ്റോണ്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. 14 നോമിനേഷനുകള്‍ നേടിയ ലാ ലാ ലാന്‍ഡ് ആകെ ആറു പുരസ്‌കാരങ്ങള്‍ നേടി.

മികച്ച ചിത്രമായി ആദ്യം ലാലാ ലാന്‍ഡിനെ പ്രഖ്യാപിക്കുകയും പിന്നീട് അത് തിരുത്തി മൂണ്‍ലൈറ്റ് എന്നാക്കുകയുമായിരുന്നു. ആകെ മൂന്ന് പുരസ്‌കാരങ്ങള്‍ മൂണ്‍ലൈറ്റ് നേടി. അതേസമയം, ആറു പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ലാലാ ലാന്‍ഡ് മുന്നിലെത്തി.

ഓസ്‌കറിലെ ഇന്ത്യന്‍ പ്രതീക്ഷയായ ദേവ് പട്ടേലിനെ പിന്തള്ളി സഹനടനുള്ള പുരസ്‌കാരം മഹര്‍ഷാ അലി നേടി. 7 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്തിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയത്തില്‍ പ്രതിഷേധിച്ച് ഓസ്‌കര്‍ ചടങ്ങുകള്‍ ബഹിഷ്‌കരിച്ച ഇറാനിയന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദി ചിത്രം സെയില്‍സ്മാന്‍ മികച്ച വിദേശ ഭാഷാ ചിത്രമായി.

പുരസ്‌കാരങ്ങള്‍

മികച്ച ചിത്രം: മൂണ്‍ലൈറ്റ്
മികച്ച നടന്‍: കാസെ അഫ്‌ലെക്ക്, ചിത്രം: മാന്‍ചെസ്റ്റര്‍ ബൈ ദ സീ
മികച്ച നടി: എമാ സ്റ്റോണ്‍, ചിത്രം: ലാ ലാ ലാന്‍ഡ്
മികച്ച സംവിധായകന്‍: ഡാമിയന്‍ ഷാസെല്‍, ചിത്രം: ലാ ലാ ലാന്‍ഡ്
മികച്ച സഹനടന്‍: മഹെര്‍ഷലാ അലി, ചിത്രം: മൂണ്‍ലൈറ്റ്
മികച്ച സഹനടി: വയോലാ ഡേവിസ്, ചിത്രം: ഫെന്‍സസ്
മികച്ച തിരക്കഥ: കെന്നത്ത് ലോനെര്‍ഗാന്‍, ചിത്രം: മാന്‍ചെസ്റ്റര്‍ ബൈ ദ സീ
മികച്ച തിരക്കഥ (അഡാപ്റ്റഡ്): ബാരി ജെങ്കിന്‍സ്, ചിത്രം: മൂണ്‍ലൈറ്റ്
മികച്ച വിദേശഭാഷാ ചിത്രം: ദ് സെയില്‍സ്മാന്‍
മികച്ച ഛായാഗ്രഹണം: ലിനസ് സാന്‍ഡ്‌ഗ്രെന്‍, ചിത്രം: ലാ ലാ ലാന്‍ഡ്
മികച്ച പശ്ചാത്തലം സംഗീതം: ജസ്റ്റിന്‍ ഹര്‍വിറ്റ്‌സ്, ചിത്രം: ലാ ലാ ലാന്‍ഡ്
മികച്ച ഗാനം: സിറ്റി ഓഫ് സ്റ്റാര്‍സ്, ചിത്രം: ലാ ലാ ലാന്‍ഡ്
ആനിമേഷന്‍ ചിത്രം: സൂട്ടോപ്പിയ
ഡോക്യുമെന്റ്റി (ഷോര്‍ട്ട് സബ്‌ജെക്റ്റ്): ദ് വൈറ്റ് എലമെന്റ്‌സ്
ഷോര്‍ട്ട് ഫിലിം (ലൈവ് ആക്ഷന്‍): സിങ്
വിഷ്വല്‍ എഫക്റ്റ്‌സ്: ജംഗിള്‍ ബുക്ക്
ഫിലിം എഡിറ്റിങ്: ജോണ്‍ ഗില്‍ബേര്‍ട്ട് ചിത്രം: ഹാക്ക്‌സോ റിഡ്ജ്
പ്രൊഡക്ഷന്‍ ഡിസൈന്‍: ഡേവിഡ് വാസ്‌ക്കോ, സാന്‍ഡി റെയ്‌നോള്‍ഡ്‌സ്. ചിത്രം: ലാ ലാ ലാന്‍ഡ്
മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം: പൈപ്പര്‍

Share this news

Leave a Reply

%d bloggers like this: