ഓസ്‌കര്‍ നോമിനേഷനുകളുടെ അന്തിമ പട്ടിക പ്രഖ്യാപിച്ചു ; ലാലാലാന്‍ഡിന് 14 നോമിനേഷനുകള്‍; പട്ടികയില്‍ എ ആര്‍ റഹ്മാനും

2017ലെ ഓസ്‌കര്‍ അവാര്‍ഡ് നോമിനേഷനുകളുടെ അന്തിമ പട്ടിക പ്രഖ്യാപിച്ചു. ഇന്ത്യന്‍ വംശജന്‍ ദേവ് പട്ടേല്‍ ലയണ്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പട്ടികയില്‍ ഇടംപിടിച്ചു. മികച്ച ചിത്രം ഉള്‍പ്പെടെ 14 നോമിനേഷനുകള്‍ അമേരിക്കന്‍ ചിത്രം ലാലാലാന്‍ഡ് കരസ്ഥമാക്കി.

ഓസ്‌കാര്‍ ചരിത്രത്തില്‍ ടൈറ്റാനിക്, ഓള്‍ എബൌട്ട് ഈവ് എന്നീ ചിത്രങ്ങളുടെ റെക്കോഡിനൊപ്പമെത്തിയ ലാലാലാന്‍ഡ് മികച്ച ചിത്രം, നടന്‍, നടി, സംവിധായകന്‍, തിരക്കഥ തുടങ്ങി 14 വിഭാഗങ്ങളിലാണ് നോമിനേഷനുകള്‍ നേടിയത്.

മികച്ച ചിത്രമുള്‍പ്പെടെ മൂണ്‍ ലൈറ്റിനും അറൈവലിനും 8 നോമിനേഷനുകളും ഫെന്‍സസിന് നാലും നോമിനേഷനുകള്‍ ലഭിച്ചു. ലാലാ ലാന്‍ഡിന്റെ സംവിധായകന്‍ ഡാമിയന്‍ ചാഷലെ, മൂണ്‍ ലൈറ്റിന്റെ സംവിധായകന്‍ ബാരി ജെന്ഡകിന്‍സും ഉള്‍പ്പെടെ 5 പേരാണ് മികച്ച സംവിധായകരുടെ പട്ടികയില്‍ ഇടംനേടിയത്.

ഫ്‌ലോറന്‍സ് ഫോസ്റ്റര്‍ ജെന്‍കിന്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള നോമിനേഷന്‍ സ്വന്തമാക്കിയ മെറില്‍ സ്ട്രീപ്പ് ഏറ്റവും കൂടുതല്‍ തവണ ഓസ്‌കര്‍ നോമിനേഷന്‍ നേടുന്ന നടിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കി.

ഇസബെല്ല ഹുപ്പേര്‍ട്ട്, എമ്മ സ്റ്റോണ്‍, നടാലി പോര്‍ട്ട്മാന്‍, റൂഥ് നെഗ എന്നിവരും മികച്ച നടിക്കായുള്ള മത്സരത്തിനുണ്ട്. റയാന്‍ ഗോസ്ലിങ്, കേസെ അഫ്‌ലക്. ആന്‍ഡ്രൂ ഗാന്‍ഫീല്‍ഡ്, ഡെന്‍സല്‍ വാഷിങ്ടണ്‍, വിഗോ മോര്‍ട്ടന്‍സന്‍ എന്നിവര്‍ മികച്ച നടനുള്ള നോമിനേഷന്‍ നേടി.

പെലെ ബെര്‍ത്ത് ഓഫ് എ ലജന്‍ഡ് എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിന് എ ആര്‍ റഹ്മാന്‍ ഒരിക്കല്‍കൂടി ഓസ്‌കര്‍ പരിഗണന പട്ടികയില്‍ ഇടം നേടി.

മലയാള ചിത്രം വീരം, ഹിന്ദി ചിത്രങ്ങളായ സരബ്ജിത്, എം എസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്നിവ മികച്ച വിദേശ ഭാഷാ ചിത്രങ്ങളുടെ പരിഗണന പട്ടികയിലുണ്ടായിരുന്നെങ്കിലും നോമിനേഷന്‍ നേടിയില്ല. അടുത്ത മാസം 26ന് ലോസ് ആഞ്ചല്‍സില്‍ അവാര്‍ഡ് പ്രഖ്യാപിക്കും.
എ എം

 

Share this news

Leave a Reply

%d bloggers like this: