ഓള്‍ അയര്‍ലണ്ട് വടംവലി മത്സരം മേയ് 12 ന് ഡബ്ലിനില്‍

സോഡ്‌സ് മലയാളികളുടെ ആഭിമുഖ്യത്തില്‍ മെയ് മാസം 12 ന് ഡബ്ലിനില്‍ വൈകുന്നേരം 5 മണിക്ക് ഒള്‍ അയര്‍ലന്റ് വടംവലി മത്സരം നടത്തപ്പെടുന്നു.അയര്‍ലന്റിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 15 ഓളം ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും എന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്, 7 അംഗങ്ങള്‍ അടങ്ങുന്ന ടീമുകള്‍ 600 കിലോ അടിസ്ഥാനത്തിലായിരിക്കും മത്സരം നടത്തപ്പെടുന്നത്, ഇതാദ്യമായാണ് അയര്‍ലണ്ടില്‍ വടംവലിക്ക് മാത്രമായി ഒരു മത്സരം സംഘടിപ്പിക്കുന്നത്,

രജിസ്‌ട്രേഷന്‍ഷന്‍ 70 യൂറോയും ഒന്നാം സമ്മാനം നേടുന്ന ടീമിന് 501 യൂറോയും ട്രോഫിയും രണ്ടാം സമ്മാനം നേടുന്ന ടീമിന് 250 യൂറോയും ട്രോഫിയും ഏറ്റവും നല്ല അച്ചടക്കം ഉള്ള ടീമിന് 101 യൂറോയും ആയിരിക്കും സമ്മാനം, അയര്‍ലണ്ട് ടഗ് ഓഫ് വാര്‍ അസ്സോസിയേഷന്‍സിനെ പ്രതിനിധികരിച്ച് രണ്ട് ഐറിഷ് ടീമുകളും മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്,

അയര്‍ലണ്ടിലെ വടം വലി രാജാക്കന്മാരായ കോര്‍ക്കിലെ ടീമുകള്‍ക്ക് ശക്തമായ വെല്ലുവിളിയുമായിട്ടായിരിക്കും ഡബ്ലിന്‍ ടീമുകള്‍ കളത്തില്‍ ഇറങ്ങുന്നത്, ശക്തന്മാരുടെ മത്സരം ഈ പ്രാവശ്യം തീ പാറും എന്ന് ഉറപ്പാണ്, കളി നിയത്രിക്കുന്നതിനായി ഐറിഷ് റഫറി ഉണ്ടായിരിക്കും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ബന്ധപ്പെടുക

ജോര്‍ജ് പുറപ്പന്താനം 0879496521 ,ജോബി അഗസ്‌റ്റൈന്‍ 0876846012 ,ജെനീഷ് 0892475818, സിബു 0877707793

Share this news

Leave a Reply

%d bloggers like this: