ഓഫീലിയ ചുഴലിക്കാറ്റ് പൊതു ഗതാഗതത്തെ എങ്ങനെ ബാധിക്കുന്നു?

 

ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ഷെയിന്‍ റോസ് ടിഡി എല്ലാ പൊതുഗതാഗത സേവനങ്ങളും ഇന്ന് കടുത്ത ദുരിതം അനുഭവിക്കുന്നുണ്ടെന്ന് ഓര്‍മിപ്പിക്കുന്നു. ദേശീയ അടിയന്തര കോ-ഓര്‍ഡിനേഷന്‍ ഗ്രൂപ്പിന്റെ ഉപദേശം അനുസരിച്ച് എല്ലാ അവശ്യമില്ലാത്ത യാത്രയും ഒഴിവാക്കണം.

‘സുരക്ഷ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ്, എല്ലാ മുന്‍കരുതലുകളും എടുക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു, വ്യക്തിഗത സുരക്ഷയാണ് ഏറ്റവും മുന്‍ഗണന അര്‍ഹിക്കുന്നതെന്നും റോസ് പറഞ്ഞു. അനാവശ്യമായ റിസ്‌ക് എടുക്കരുത്. ‘

ബസ് ഐറാന്‍

കെറിയില്‍ നിന്ന് പുറപ്പെടുന്ന വെളുപ്പിന് രാവിലെ മുതല്‍ ഉള്ള സര്‍വീസുകള്‍ ലഭ്യമല്ല. ഏറ്റവും പുതിയ റെഡ് സ്റ്റാറ്റസ് അപ്‌ഡേറ്റിനെത്തുടര്‍ന്ന് കമ്പനി ഞങ്ങളുടെ മറ്റ് എല്ലാ സേവനങ്ങളും ദേശവ്യാപകമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

കൂടുതല്‍ നടപടിയുണ്ടാകുകയും കമ്പനി ഓണ്‍ലൈനില്‍ എന്തെങ്കിലും മാറ്റങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യും.
എല്ലാ സ്‌കൂള്‍ സേവനങ്ങളും ഇപ്പോള്‍ അവസാനിപ്പിച്ചു.

 

ഐറിഷ് റെയില്‍

https://twitter.com/IrishRail?ref_src=twsrc%5Egoogle%7Ctwcamp%5Eserp%7Ctwgr%5Eauthor

ഭൂരിഭാഗം റെയില്‍ ശൃംഖലകളും പ്രവര്‍ത്തിക്കും.
പല വഴികളിലും സ്പീഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മാറ്റങ്ങള്‍ അറിയിക്കുന്നതിനായി ഐറിഷ് റെയിലിന്റെ വെബ്‌സൈറ്റുകളും ട്വിറ്റര്‍ ഫീഡ്‌സും പതിവായി പരിശോധിക്കണമെന്ന് അറിയിച്ചു.

താഴെ പറയുന്ന റൂട്ടുകളില്‍ ഒഴികെയുള്ള മറ്റെല്ലാ സര്‍വീസുകളും നടത്തുന്നു:

ലിംറിക്ക് ജംഗ്ഷന്‍ മുതല്‍ വാട്ടര്‍ഫോഡ് വരെ
ലീമെറിക് മുതല്‍ ബലിബ്രൊഫി നെനാഗ് വഴിയുള്ള സര്‍വീസുകള്‍

ഇപ്പോള്‍ താഴെ പറയുന്ന സര്‍വീസുകള്‍ ഒഴികെ എല്ലാ ഡാര്‍ട്ട്, ഇന്റര്‍സിറ്റി, കമ്മ്യൂട്ടര്‍ സര്‍വീസുകളും പ്രവര്‍ത്തിക്കും

ലിംറിക്ക് ജംഗ്ഷന്‍ മുതല്‍ വാട്ടര്‍ഫോഡ് വരെ
ലിനറിക്ക് ടു ബലിബ്രൊഫി നെനാഗ് വഴി

80kph (50mph) എന്ന വേഗത്തിലുള്ള നിയന്ത്രണം താഴെ പറയുന്ന റൂട്ടുകളില്‍ ഉണ്ടായിരിക്കും:
Tralee to Mallow
Cork to Charleville
Cork to Cobh/Midleton
Waterford to Kilkenny
Rosslare Europort to Gorey

താഴെ പറയുന്ന റൂട്ടുകളില്‍ 30 മുതല്‍ 45 മിനിട്ടുവരെ കാലതാമസം നേരിട്ടും

Cork to Dublin
Tralee to Cork/Dublin
Waterford to Dublin
Rosslare Europort to Dublin

 

ലുവാസ്

https://twitter.com/Luas?ref_src=twsrc%5Egoogle%7Ctwcamp%5Eserp%7Ctwgr%5Eauthor

എല്ലാ സേവനങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. ഏതു വെബ്‌സൈറ്റിലുമുളള വിവരങ്ങള്‍ പരിശോധിക്കാന്‍ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കും.

 

ഡബ്ലിന്‍ ബസ്

https://twitter.com/dublinbusnews?lang=en

ഡബ്ലിന്‍ ബസ് ഇപ്പോള്‍ എല്ലാ സേവനങ്ങളും രാവിലെ പത്ത് മുതല്‍ വൈകിട്ട് 6 മണി വരെ പിന്‍വലിച്ചുകഴിഞ്ഞു. സേവനങ്ങള്‍ തടസ്സപ്പെടുത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു, ഇപ്പോള്‍ സുരക്ഷാ കാരണങ്ങളാല്‍ എല്ലാ സേവനങ്ങളും പിന്‍വലിച്ചു.

 

Share this news

Leave a Reply

%d bloggers like this: