അയര്‍ലണ്ടിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സ്മാര്‍ട്ട് ഫോണിന് അടിമകളോ ?

ഡബ്ലിന്‍: സ്മാര്‍ട്ട് ഫോണുകളില്ലാതെ തങ്ങള്‍ക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് അയര്‍ലണ്ടിലെ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. പഠന വെബ്സൈറ്റ് studyclix.ie വെബ്സൈറ്റ് ഉപയോഗിക്കുന്ന 2600 പേരില്‍ നടത്തിയ സര്‍വേയില്‍ 60 ശതമാനം വിദ്യാര്‍ത്ഥികളും സ്മാര്‍ട്ട് ഫോണിന് അടിമകളാണെന്നു കണ്ടെത്തി. 80 ശതമാനം വിദ്യാര്‍ത്ഥികളും പഠന ആവശ്യത്തിന് ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. 9 ശതമാനം പേര്‍ ഫോണിലൂടെ ഡേറ്റിങ് ആപ്പിള്‍ സൈന്‍ അപ്പ് ചെയ്തപ്പോള്‍ 90 ശതമാനം പേരും സാമൂഹ്യ മാധ്യമങ്ങളിലേക്ക് പ്രവേശിക്കാനും ഫോണ്‍ ഉപയോഗിക്കുന്നു.

യുവാക്കള്‍ക്കിടയില്‍ ഏറ്റവും ഹരമായി മാറുന്നത് സ്നാപ്പ് ചാറ്റും, ഇന്‍സ്റ്റാര്‍ഗ്രാമും ആണ്. ഫേസ്ബുക്കിന്റെ സ്ഥാനം മൂന്നാമതായി മാറുകയും ചെയ്തു. ആരോഗ്യ കാര്യത്തില്‍ വിദ്യാര്‍ത്ഥികളെ മടിയന്മാരാക്കുന്നതും സ്മാര്‍ട്ട് ഫോണ്‍ തന്നെ. ഓരോ വര്‍ഷം കഴിയുന്തോറും വ്യായാമം ചെയ്യാന്‍ പോലും സമയം കണ്ടെത്താന്‍ കഴിയാത്തതിന് കാരണവും അമിതമായ ഫോണ്‍ ഉപയോഗം തന്നെ. ഫോണ്‍ ഉപയോഗിക്കാതെ ചെയ്യുന്ന കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് താത്പര്യക്കുറവ് കണ്ടു വരുന്നതായും സര്‍വേ ഫലങ്ങള്‍ തെളിയിക്കുന്നു.

 
എ എം

Share this news

Leave a Reply

%d bloggers like this: