ഓണ്‍ലൈന്‍ ഷോപ്പിംഗ് ഡെബിറ്റ്കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്

ഡബ്ലിന്‍: പോയവര്‍ഷം അയര്‍ലണ്ടില്‍ ഡെബിറ്റ്കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്തിയത് ഒരു ബില്യണില്‍ കൂടുതല്‍ ആളുകള്‍. സെന്‍ട്രല്‍ ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ് ഇടപാട് കണക്കുകള്‍ പ്രകാരമാണിത്. എന്നാല്‍ ക്രഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കാര്യമായ പുരോഗതിയില്ലെന്നും കണ്ടെത്തി. ഇ-കൊമേഴ്സ് 21 ശതമാനം വരെ വര്‍ദ്ധനവ് രേഖപ്പെടുത്തിയതായും സെന്‍ട്രല്‍ ബാങ്ക് രേഖപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തെ സാമ്പത്തിക മേഖലക്ക് വലിയ സംഭാവന നല്‍കിയത് ഹോട്ടല്‍ മേഖലയാണ്. ഭക്ഷണത്തിന് വേണ്ടി ചെലവിടുന്ന തുക പതിന്‍മടങ്ങായി വര്‍ധിച്ചതായും കണ്ടെത്തി. ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയും ഈ കാര്യത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: