ഓണ്‍ലൈന്‍ പെണ്‍വാണിഭം: എട്ടു പേര്‍ അറസ്റ്റില്‍

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി പെണ്‍വാണിഭം നടത്തിയ സംഭവത്തില്‍ ഒരു സ്ത്രീയുള്‍പ്പെടെ എട്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. നാലു സ്ത്രീകളെയും ഒരു കുട്ടിയേയും കേസില്‍ നിന്നൊഴിവാക്കി. ഇവരെ നിര്‍ഭയക്ക് കൈമാറുമെന്നു പോലീസ് അറിയിച്ചു.പെണ്‍വാണിഭ ഇടപാടുകാരില്‍ ഉന്നതരും പങ്കാളികളാണെന്നാണ് പോലീസിന്റെ നിഗമനം.

തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലെ രഹസ്യ കേന്ദ്രങ്ങളില്‍ നിന്നാണ് പെണ്‍വാണിഭ സംഘത്തെ പോലീസ് സംഘം പിടികൂടിയത്. ഡിജിപി ടി.പി.സെന്‍കുമാറിന്റെ നിര്‍ദേശാനുസരണം ക്രൈംബ്രാഞ്ച് എഡിജിപി. അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പെണ്‍വാണിഭ സംഘത്തെ പിടികൂടിയത്. വെള്ളിയാഴ്ച രാത്രിയിലും ശനിയാഴ്ച പുലര്‍ച്ചെയുമായിട്ടായിരുന്നു പെണ്‍വാണിഭ സംഘങ്ങളുടെ രഹസ്യ കേന്ദ്രങ്ങളില്‍ പോലീസ് പരിശോധന നടത്തിയത്.

-എജെ-

Share this news

Leave a Reply

%d bloggers like this: