ഓണ്‍ലൈനിലൂടെയുള്ള ഗര്‍ഭ നിരോധന മരുന്നുകളുടെ വില്‍പന വര്‍ദ്ധിക്കുന്നു

കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ഓണ്‍ലൈനിലൂടെ ഗര്‍ഭ നിരോധന ഗുളികകള്‍ വാങ്ങിയ ഐറിഷ് സ്ത്രീകളുടെ എണ്ണം 5,600 ലധികമെന്ന് പുതിയ പഠന റിപ്പോര്‍ട്ടുകള്‍. നെതര്‍ലാന്റിലെ ഒരു കമ്പനിയില്‍ നിന്ന് മാത്രം വാങ്ങിയ മരുന്നുകളുടെ കണക്കാണിത്. വുമണ്‍ ഓഫ് വെബ്  (wow)എന്ന സൈറ്റില്‍ നിന്നും 2010 – 2012 കാലയളവില്‍ മാത്രം 1642 ഗുളികകള്‍ അയര്‍ലണ്ടിലേക്ക് അയച്ചിട്ടുണ്ട്. ഡോക്ടറുടെ കുറിപ്പോട്കൂടെ മാത്രം ലഭ്യമാകുന്ന മരുന്നുകള്‍ ഓണ്‍ലൈനിലൂടെ വില്‍ക്കുന്നതിന് അയര്‍ലണ്ടില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഗര്‍ഭ നിരോധനനത്തിനുള്ള പ്രധാനകാരണമായി 62 ശതമാനം സ്ത്രീകളും എടുത്ത് കാട്ടുന്നത് തങ്ങളുടെ ജീവിതത്തിന്റെ ഒരു പ്രത്യേക സമയത്ത് കുഞ്ഞുങ്ങളുണ്ടാകുന്നതുമായി ഒത്തുപോകാന്‍ കഴിയുന്നില്ല എന്നതാണ്. 44 ശതമാനം സ്ത്രീകള്‍ കുഞ്ഞുങ്ങളെ വളര്‍ത്താനുള്ള സാമ്പത്തീക ബുദ്ധിമുട്ടുകള്‍ ഗര്‍ഭ നിരോധന മാര്‍ഗങ്ങളിലേക്ക് നയിക്കുന്നുവെന്ന് ചുണ്ടി കാട്ടി.

സര്‍വേയില്‍ പങ്കെടുത്ത 94 ശതമാനം പേരും ഓണ്‍ലൈനിലൂടെയുള്ള മെഡിക്കല്‍ അബോര്‍ഷന്‍ സംവിധാനങ്ങളില്‍ സന്തുഷ്ടരാണെന്ന് ബ്രിട്ടീഷ് ജേണല്‍ ഓഫ് ഒബ്സ്റ്റട്രിക്‌സ് & ഗൈനക്കോളജി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഭവനങ്ങളില്‍ വെച്ചുള്ള മെഡിക്കല്‍ അബോര്‍ഷനെ ഭൂരിഭാഗം സ്ത്രീകളും അനുകൂലിക്കുന്നു. 70 ശതമാനം സ്ത്രീകള്‍ ഇത്തരം മാര്‍ഗങ്ങള്‍ ഒരുപാട് സഹായകമാകുന്നുവെന്നും വെളിപ്പെടുത്തി. അതേസമയം 17 ശതമാനം സ്ത്രീകള്‍ പിന്നീട് കുറ്റബോധം തോന്നുന്നുവെന്നും തുറന്നു സമ്മതിച്ചു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: