ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുന്നുണ്ടോ…ചില കാര്യങ്ങള്‍ അറിയുക

ഡബ്ലിന്‍: ഓണ്‍ലൈനായി  നിങ്ങളെന്തെങ്കിലും വാങ്ങാനുദ്ദേശിക്കുന്നുണ്ടോ  എങ്കില്‍ ഒളിഞ്ഞിരിക്കുന്ന ചാര്‍ജുകളെക്കുറിച്ച് കൂടി അറിഞ്ഞിരിക്കുക. റവന്യൂ കമ്മീഷണറാണ് മുന്നറിയിപ്പ് നല്‍കുന്നത്. 88,280 പാഴ്സലുകളിലായി അയര്‍ലന്‍ഡിന് കഴിഞ്ഞ വര്‍ഷം വാറ്റും തീരുവകളും മറ്റുമായി 2.1 മില്യണ്‍ യൂറോയാണ് ലഭിച്ചിരുന്നത്. ക്രിസ്തുമസ് സീസണ്‍ തുടങ്ങുന്നതോടെ റവന്യൂ മുന്നറിയിപ്പുമായി രംഗത്ത് വരികയാണ്.  യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്ന് കപ്പിലിലെത്തുന്ന ഉത്പന്നങ്ങള്‍ക്ക് 22 യൂറോയാണ് വാറ്റ് വരുന്നത്. പാഴ്സലിന്‍റെ പൂര്‍ണമായ ചെലവും ടാക്സിന് വിധേയമാണ്.  150 യൂറോയ്ക്കും മുകളിലാണ് പാക്കേജിന്‍റെ മൂല്യമെങ്കില്‍  കസ്റ്റം തീരുവയും നല്‍കണം.

ഉത്പന്നത്തിന്‍റെ വില, പോസ്റ്റേജ്, പാക്കിങ് എന്നിവിയുടെ എല്ലാം മൂല്യത്തിന് മേല്‍ തീരുവ ഈടാക്കാവുന്നതാണ്. പാരിതോഷികങ്ങള്‍ യൂറോപ്യന്‍ യൂണയിന് പുറത്ത് നിന്നാണെങ്കില്‍ തീരവയില്‍ ഒഴിവുണ്ട്. 45യൂറോയ്ക്ക് താഴെ മൂല്യമുള്ളതാണ് പാരിതോഷികമെങ്കിലാണ് തീരവയില്‍ നിന്ന് ഒഴിവാക്കപ്പെടുക.ഈ ഇളവ് ലഭിക്കണമെങ്കില്‍ വിശേഷ സന്ദര്‍ഭങ്ങളുമായി ബന്ധപ്പെട്ടായിരിക്കും ഇവ അയക്കേണ്ടത്. മാത്രമല്ല ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് നല്‍കുന്നതുമാകണം.  റവന്യൂ മറ്റൊരു മന്നറിയിപ്പ് തരുന്നത് പറയത്തക്ക പേരില്ലാത്ത വെബ്സൈറ്റ് ഉപയോഗിക്കരുതെന്നാണ്.  നികുതി ഒഴിവാക്കുന്നതിനായി ഇവ ഉത്പന്നത്തിന്‍റെ മൂല്യം കുറച്ച് കാണിക്കും. ഇത് നിയമ വിരുദ്ധമാണെന്നത് വാങ്ങുന്നവര്‍ അറിയണം. നിയമപരമായി തന്നെ നികുതിയും തീരുവയും സംബന്ധിച്ച വിവരം ഉപഭോക്താവിന് അറിയാനുള്ള അവകാശം ഉണ്ട്.

യൂറോപ്യന്‍ യൂണിയന് അകത്ത് നിന്ന് തന്നെ ഉത്പന്നം അയച്ച് നല്‍കാമെന്ന് വ്യക്തമാക്കുന്ന വെബ്സൈറ്റുകളുണ്ട്. ഇവയും ഇറക്കുമതി നിരക്കുകള്‍ കുറയ്ക്കുന്നതിനാണ്. സത്യത്തില്‍ ഉത്പന്നം നിര്‍മ്മിക്കുന്നത് യൂറോപ്യന്‍ യൂണയന് പുറത്തായിരിക്കും.  ഇത്തരം സംഭവങ്ങളില്‍ ഉപഭോക്താവിന് മേലായിരിക്കും നികുതി ഭാരം വന്ന് വീഴുക. വ്യാജരില്‍ നിന്നോതട്ടിപ്പ് കാരില്‍ നിന്ന് ഉത്പന്നം വാങ്ങുന്നത് ധനനഷ്ടത്തിനും ഉത്പന്നം തന്നെ മാറ്റി കിട്ടാതിരിക്കുന്നതിനും കാരണമാകും. കഴിഞ്ഞ വര്‍ഷം വ്യാജമായ ഉത്പന്നങ്ങള്‍ പതിനായിരം വരെയാണ് പിടിച്ചെടുത്തത്. ഷൂസ്, ഹാന്‍ഡ് ബാഗ്, വാച്ചുകള്‍, സൗന്ദര്യവസ്തുക്കള്‍ എന്നിവയാണ് പിടിച്ചെടുത്തല്‍ മിക്കവയും.

 

എസ്

Share this news

Leave a Reply

%d bloggers like this: