ഓണം ഉപേക്ഷിച്ച് ദുരിതാശ്വാസനിധി സമാഹരണവുമായി അസ്‌ട്രേലിയന്‍ മലയാളി ആസ്സോസിയേഷനുകള്‍

സിഡ്‌നി: ജന്‍മനാടിന്റെ ദുഖത്തില്‍ പങ്കുചേരാന്‍ ആസ്‌ട്രേലിയയിലെ മലയാളി സംഘടനകള്‍ ഓണാഘോഷങ്ങള്‍ ഉപേക്ഷിച്ചു. സിഡ്‌നി, മെല്‍ ബണ്‍ , കാന്‍ബറ, പെര്‍ത്ത് എന്നീ പട്ടണങ്ങളിലെ മിക്ക മലയാളി അസ്സോസിയേഷനുകളും മുന്‍ കൂട്ടി തീരുമാനിക്കപ്പെട്ട ഓണാഘോഷ പരിപാടികള്‍ റദ്ദാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധന സമാഹരണ പ്രവര്‍ ത്തനം നടത്താന്‍ തീരുമാനിച്ചു. മാസങ്ങളോളം നീണ്ട തയ്യാറെടുപ്പുകളും , കലാ പരിപാടികളുടെ റിഹേഴ്‌സലുകളും , മറ്റ് സാമ്പത്തിക നഷ്ടങ്ങളും വകവെക്കാതെ യാണ് മലയാളി സം ഘടനകള്‍ ഓണാഘോഷ പരിപാടികള്‍ ഉപേക്ഷിച്ചത്. കാന്‍ബറ മലയാളി അസ്സോസിയേഷന്‍ , സിഡ്‌നി മലയാളി അസ്സോസിയേഷന്‍ , പെര്‍ത്ത് യുണൈറ്റഡ് മലയാളി അസ്സോസിയേഷന്‍ , നന്‍മകെ.എഫ്.സി സിഡ്‌നി, എന്നീ സംഘടനകള്‍ ആണ് ഓണാഘോഷങ്ങള്‍ വേണ്ടെന്ന് വെച്ചത്.

എല്ലാ മലയാളി സംഘടനകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങള്‍ ശേഖരിച്ച പണം നല്‍കാന്‍ തയ്യാറെടുക്കുകയാണ്. സിഡ്‌നി കേന്ദ്രീകരിച്ച് ആസ്‌ട്രേലിയന്‍ രാഷ്ടീയ, സാമൂഹ്യ രംഗത്തെ പ്രമുഖരേയും , മറ്റ് ഭാഷാ വിഭാഗങ്ങളിലെ പ്രതിനിധികളേയും പങ്കെടുപ്പിച്ചു കൊണ്ടുള്‌ല സോളിഡാരിറ്റി മീറ്റിങ്ങുകള്‍ നടക്കും . സിഡ്‌നിയിലെ മലയാളി ചാരിറ്റി സം ഘടനയായ ഓസിന്റെ കെയറിന്റെ ആഭി മുഖ്യത്തില്‍ ഓഗസ്ത് 25 ന് വിവിധ സം ഘടനാ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്‌ല ചാരിറ്റി ഡ്രൈവ് മീറ്റിങ്ങ് നടക്കും . നോണ്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി കൂട്ടായമകള്‍ , മത സം ഘടനകള്‍ , ആസ്‌ട്രേലിയന്‍ സന്നദ്ധ സം ഘടനകളെ കണ്ട് ഫ്‌ലഡ് റിലീഫ് സന്ദേശം കൈമാറാന്‍ മലയാളി വിദ്യാര്‍ത്ഥികളും രം ഗത്തിറങ്ങിയിട്ടുണ്ട്.

വാര്‍ത്ത: സന്തോഷ് ജോസഫ്

Share this news

Leave a Reply

%d bloggers like this: