ഓസ്ട്രിയയില്‍ ‍ പ്രൈമറി വിദ്യാലയങ്ങളിലും ശിരോവസ്ത്രങ്ങള്‍ക്ക് വിലക്ക്

വിയന്ന : ഓസ്ട്രിയയില്‍ പ്രൈമറി സ്‌കൂളുകളില്‍ ശിരോവസ്ത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. മതാചാരത്തിന്റെ ഭാഗമായുള്ള ചിഹ്നങ്ങള്‍ ഇവിടെ അനുവദിക്കില്ലെന്ന നിലപിടിലാണ് വലതു പക്ഷം ഭരിക്കുന്ന ഓസ്ട്രിയ ഇത്തരമൊരു തീരുമാനവുമായി രംഗത്തെത്തിയത്. രാജത്തെ മുസ്ലിം സമുദായത്തെ ലക്ഷ്യം വെച്ചാണ് തീരുമാനമെന്ന് ഇവിടുത്തെ മുസ്ലിം സംഘടനകള്‍ അഭിപ്രയപെട്ടു.

ഓസ്ട്രിയയില്‍ പ്രൈമറി തലത്തില്‍ പഠിക്കുന്ന മുസ്ലിം പെണ്‍കുട്ടികള്‍ ശിരോവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇവിടയുള്ള സിഖ് മതസ്ഥര്‍ആയ ആണ്‍കുട്ടികള്‍ ഉപയോഗിക്കുന്ന പടകയ്ക്കും, ജൂത കുട്ടികള്‍ ഉപയോഗിക്കുന്ന കിപ്പയിക്കും നിരോധനം ഏര്‍പെടുത്തിയിട്ടില്ല. മെഡിക്കല്‍ ബാന്‌ഡേജുകള്‍, മഴ, മഞ്ഞു എന്നിവയെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന സ്‌കാഫ് ഉപയോഗിക്കാനും അനുമതിയുണ്ട്.

യൂറോപ്പില്‍ മുസ്ലിം ശിരോവസ്ത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്ന നിയമം ഇതിനോടകം നിരവധി രാജ്യങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. യൂറോപ്പില്‍ ഡെന്‍മാര്‍ക്ക് , ബെല്‍ജിയം , ഫ്രാന്‍സ് , ലാത്വിയ , ബള്‍ഗേറിയ എന്നിവടങ്ങളില്‍ പൊതു സ്ഥലത്ത് ശിരോവസ്ത്രങ്ങള്‍ക്കും , മുഖം മറയ്ക്കുന്ന വസ്ത്ര രീതികള്‍ക്കും വിലക്ക് ഏര്‍പെടുത്തിയിട്ടുണ്ട്.

ഡികെ

Share this news

Leave a Reply

%d bloggers like this: