ഒറ്റ ദിവസം 8,800 വിമാനങ്ങള്‍ രാജ്യത്തിലൂടെ കടന്നുപോയി; വ്യോമയാന ചരിത്രത്തില്‍ ചരിത്രമെഴുതി ബ്രിട്ടന്‍

വ്യാമയാന ചരിത്രത്തില്‍ റെക്കോര്‍ഡുമായി ബ്രിട്ടന്‍. ഒരൊറ്റ ദിവസം 8,800 യാത്രാ വിമാനം ബ്രിട്ടണിലെ വിവിധ വിമാനത്താവളത്തിലൂടെ കയറിയിറങ്ങി. ബ്രിട്ടീഷ് എയര്‍ സ്പേസിലെയും ലോക ഏവിയേഷന്‍ ചരിത്രത്തിലെയും ഏറ്റവും വലിയ റെക്കോര്‍ഡാണിതെന്നു ബ്രിട്ടീഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സമ്മര്‍ കാലയളവില്‍ ഇതിനകം ലക്ഷക്കണക്കിന് യാത്രക്കാരാണ് രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി കടന്നു പോയത്. ഹീത്രു വിമാനത്താവളം വഴി മില്യണ്‍ യാത്രക്കാരും, ഗാട്വിക്ക് വിമാനത്താവളം വഴി 335,000 യാത്രക്കാരും സ്റ്റാന്‍സ്റ്റഡ് വിമാനത്താവളം വഴി 136,000 യാത്രക്കാരും ലുത്തോണ്‍ വിമാനത്താവളം വഴി 85,000 യാത്രക്കാരുമാണ് യാത്രയായത്.

വേനലവധി കാലയളവില്‍ 770,000 വിമാനങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരുമെന്നു ബ്രിട്ടീഷ് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ അതോറിറ്റി തലവന്‍ ജാമി ഹ്യൂച്ചിസണ്‍ പറഞ്ഞു. വേനലവധിക്ക് വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ രാജ്യത്തേക്ക് വരുന്നത് വരും ആഴ്ച്ചകളിലെ വാരാന്ത്യ അവധി ദിനങ്ങളില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടുമെന്നും അധികൃതര്‍ വ്യക്തമാക്കി.

 

 

എ എം

Share this news

Leave a Reply

%d bloggers like this: