ഒറ്റയ്ക്ക് നഴ്സറിയിലേക്ക് പോയ കുഞ്ഞിനോട് കാര്യം തിരക്കിയ പോലീസുകാരന്‍ ചെന്നത്തിയത് കുട്ടിയുടെ അമ്മയുടെ മൃതദേഹത്തിനരികില്‍

ഡബ്ലിന്‍: ഒറ്റയ്ക്ക് നഴ്സറിയിലേക്ക് പോയ കുഞ്ഞിനെ അനുഗമിച്ച പോലീസുകാരന്‍ ചെന്നെത്തിയത് കുട്ടിയുടെ അമ്മയുടെ മൃതദേഹത്തിനരികെ.

ഇംഗ്ലണ്ടിലെ ബര്‍ട്ടന്‍ അപോണ്‍ ട്രെന്‍റിലെ ഷോബ്നാല്‍ റോഡിലാണ് രണ്ട് വയസുകാരി ഒറ്റക്ക് നഴ്സറിയിലേക്ക് നടന്ന് പോകുന്നത് പോലീസ് ഓഫീസറുടെ ശ്രദ്ധയില്‍പെട്ടത് ഇതേ തുടര്‍ന്ന് ഇദ്ദേഹം കുട്ടിയെ സമീപിക്കുകയായിരുന്നു. കുട്ടിയാകട്ടെ താന്‍ നഴ്സറിയിലേക്ക് പോകുകയാണെന്നും അമ്മയെ വിളിച്ചിട്ട് എഴുന്നേല്‍ക്കുന്നില്ലെന്നും പറഞ്ഞു. ഡ്യൂട്ടിയില്‍ ഇല്ലാതിരുന്നു ഓഫീസര്‍ കുട്ടിയുമായി അമ്മയുടെ അടുത്തേക്ക് എത്തിയപ്പോഴാണ് സത്രീ മരിച്ച് കിടക്കുന്നത് കണ്ടത്.

കുട്ടിയെ കണ്ടെത്തിയ സ്ഥലത്തിന് സമീപം തന്നെയായിരുന്നു ഇവരുടെവീടും. മരണത്തില്‍ അസ്വഭാവികമായൊന്നും ഇല്ല. എമര്‍ജന്‍സി സര്‍വീസ് വരുന്നത് വരെ ഇയാള്‍കുട്ടിയ്ക്കൊപ്പം നില്‍കുകയും ചെയ്തു. ജനുവരി ആറിനായിരുന്നു സംഭവം. ഡ്യൂട്ടിയില്‍ ഇല്ലാതിരുന്നിട്ടും ചുമതലാബോധത്തോടെ പ്രവര്‍ത്തിച്ചതിന് പോലീസ് ഓഫീസര്‍ക്ക് അനുമോദനം ലഭിക്കുകയാണ്. ഇയാളും ഭാര്യയും കൂടിയാണ് കുഞ്ഞിനെ അനുഗമിച്ചത്.

Share this news

Leave a Reply

%d bloggers like this: