ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കേരളാ പുനരധിവാസ പദ്ധതികളുമായി സീറോ മലബാര്‍ സഭ:

ഡബ്ലിന്‍: വര്‍ഷം നീണ്ടുനില്‍ക്കുന്ന കേരളാ പുനരധിവാസ പദ്ധതികളുമായി അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭ.കേരളത്തിലെ മഹാ പ്രളയത്തില്‍ നിന്നും കരകയറിയ നമ്മുടെ സഹോദരങ്ങളെയും കുടുംബങ്ങളെയും പുനരധിവസിപ്പിക്കുവാനുള്ള പരിശ്രമങ്ങളില്‍ പങ്കുചേര്‍ന്നു കൊണ്ട് അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ ബ്രഹത് പദ്ധതിയ്ക്കാണ് തുടക്കമാവുന്നത്.നവ കേരള സൃഷ്ടിക്കായി അയര്‍ലണ്ടിലെ എല്ലാ മാസ്സ് സെന്ററുകളെയും ഒരുമിപ്പിച്ചുകൊണ്ട് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തങ്ങളാണ് സഭാ നേതൃത്വം തയാറാക്കിയിരിക്കുന്നത്..

സര്‍ക്കാരിന്റെ സംവിധാനങ്ങളോട് സഹകരിക്കുന്നതിനൊപ്പം തന്നെ ദുരിതബാധിത പ്രദേശങ്ങളിലുള്ളവര്‍ക്ക് ജാതിമതഭേതമെന്നെ സഹായങ്ങള്‍ നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ വിവിധ രൂപതകളുടെ കീഴിലുള്ള സോഷ്യല്‍ സര്‍വീസ് സൊസൈറ്റികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ വഴിയും നടത്തപെടുന്ന പുനരധിവാസപ്രവര്‍ത്തനങ്ങളില്‍ സഹായമെത്തിക്കുന്നതിന് . വിവിധ തരത്തിലുള്ള ദുരിതാശ്വാസ ഫണ്ട് ശേഖരണമാണ് അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭ ലക്ഷ്യമിടുന്നത്.താഴെ പറയുന്ന പദ്ധതികളാണ് ഇതിനായി അയര്‍ലണ്ടില്‍ നടപ്പാക്കുക.

ഇതിന്റെ ഭാഗമായി സീറോ മലബാര്‍ സഭയില്‍ വരും നാളികളിലെ പരിപാടികളിലെ ആഘോഷങ്ങള്‍ വെട്ടിച്ചുരുക്കും.

* സീറോ മലബാര്‍ സഭയിലെ വിവിധ മാസ്സ് സെന്ററുകളിലെ ചാരിറ്റി ഫണ്ടുകള്‍ ഇതിനായി
മാറ്റി വയ്ക്കും.

* സീറോ മലബാര്‍ സഭ വിശ്വാസികള്‍ ഒരു ദിവസത്തെ വേതനം ഈ ലക്ഷ്യത്തിനായി മാറ്റി വയ്ക്കുക.

* ഐറിഷ് കാതോലിക്ക പള്ളികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഫണ്ട് ശേഖരിക്കുക. (അയര്‍ലണ്ടിലെ വിവിധ കത്തോലിക്കാ പള്ളികളില്‍ നിന്നും സഹായങ്ങള്‍ ഇതിനോടകം തന്നെ വാഗ്ദാനം ചെയ്തിട്ടുണ്ട്.)

* സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ്, വിന്‍സെന്റ് ഡി പോള്‍, മാതൃജ്യോതി തുടങ്ങിയ ഭക്ത സംഘടനകള്‍ വഴി ഫണ്ട് ശേഖരിക്കുക.

* ഇതോടൊപ്പം സാധിക്കുന്ന എല്ലാവരും പ്രളയബാധിത മേഖലകളിലെ ഒരു കുടുബത്തെ ദത്തെടുത്തു പുനരധിവാസ പ്രവര്‍ത്തങ്ങള്‍ നേരിട്ട് നടത്തണമെന്ന് ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്ത് അഭ്യര്‍ത്ഥിച്ചു.

ഇന്ന് (വെള്ളിയാഴ്ച) ഡബ്ലിനില്‍ നടക്കുന്ന റെക്‌സ് ബാന്‍ഡ് സ്പിരിച്ചല്‍ മ്യൂസിക്കല്‍ ഈവിനിംഗിലൂടെ ഈ പദ്ധതിയുടെ രണ്ടാംഘട്ട ധന ശേഖരണത്തിലേക്ക് കടക്കുന്നു.കഴിഞ്ഞ ആഴ്ച കുര്‍ബാന മദ്ധ്യേ ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിന് തുടക്കം കുറിച്ചിരുന്നൂ.

സ്‌നേഹ സങ്കീര്‍ത്തനം പോലെ ഉയരുന്ന പ്രാര്‍ഥനാ മന്ത്രങ്ങളും സ്തുതിഗീതങ്ങളും നിറഞ്ഞ ആത്മാവിനെ സ്പര്‍ശിക്കുന്ന മനോഹര വേളയാകുന്ന ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ലോക കുടുംബ സംഗമത്തിന്റെ ഈ വേദിയില്‍ മഹാ ദുരുന്തത്തില്‍ വേദനിക്കുന്ന സഹോദരങ്ങള്‍ക്ക് വേണ്ടി പ്രത്യകം പ്രാര്‍ത്ഥിക്കണമെന്ന് സഭാ നേതൃത്വം വിശ്വാസ സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു..

റെക്‌സ് ബാന്‍ഡ് പരിപാടിയുടെ ഇനിയുള്ള ഓരോ വരവും പൂര്‍ണ്ണമായും പുനരധിവാസ പ്രവൃത്തികള്‍ക്ക് വേണ്ടി മാറ്റി വെക്കുന്നു. കൂടാതെ, ഇതിനോടനുബന്ധിച്ച് താല കുടുംബ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന ലഘു ഭക്ഷണ സ്റ്റാളില്‍ നിന്നുള്ള വരുമാനവും പുനരധിവാസ ഫണ്ടിലേക്കായി സംഭാവന ചെയ്യും. ഇനിയും പാസ്സുകള്‍ ആവശ്യമുള്ളവര്‍ www.syromalabar.ie  വഴിയോ, നേരിട്ടോ വാങ്ങി സഹകരിക്കണമെന്നു സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കേരളത്തിന്റെ പുനരുദ്ധാരണത്തിന് സര്‍ക്കാരിനെ പരിശ്രമങ്ങളെ സഹായിക്കുക എന്നത് സഭയുടെ കടമയാണെന്നും നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ദൈവത്തിലുള്ള പ്രത്യാശ കൈവെടിയാതെ ഒരുമിച്ച് മുന്നേറണമെന്നും അഭിവന്ദ്യ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭ്യര്‍ത്ഥിച്ചു.

Share this news

Leave a Reply

%d bloggers like this: