ഒരു വര്‍ഷം അയര്‍ലണ്ടില്‍ വെറുതെ കളയുന്നത് ഒരു മില്യണ്‍ ടണ്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍

അയര്‍ലണ്ടില്‍ എട്ടില്‍ ഒരാള്‍ വീതം ഓരോ ദിവസവും പട്ടിണികിടക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് ഒരു മില്യണ്‍ ടണ്‍ ഭക്ഷ്യവസ്തുക്കള്‍ വെറുതെ കളയുന്നു. ബിസിനസ്സ് ഗ്രുപ്പുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന ഗുണമേന്മയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി എത്തിച്ചു കൊടുക്കുന്ന ഫുഡ് ക്ലൗഡ് എന്ന സംഘടനയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ഈ രീതി തുടര്‍ന്നാല്‍ അയര്‍ലണ്ടില്‍ ദാരിദ്ര്യം പെരുകുമെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.

2014 ല്‍ സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പ് അവാര്‍ഡ് കരസ്ഥമാക്കിയ ഫുഡ് ക്ലൗഡ് അതിലൂടെ ലഭിച്ച 140,000 യൂറോയുടെ കാഷ് അവാര്‍ഡ് ഉപയോഗിച്ച് ഡബ്ലിനിലും, യുകെയിലും സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഭക്ഷ്യ വസ്തുക്കള്‍ എവിടെയെല്ലാം ഉപയോഗത്തില്‍ കൂടുതല്‍ ഉണ്ടെന്നറിയാന്‍ ആപ്ലിക്കേഷനും രംഗത്തിറക്കിയിരുന്നു. ഭക്ഷണം ഇല്ലാത്തവര്‍ക്ക് അത് ലഭിക്കുന്ന സ്ഥലത്ത് നിന്ന് എത്തിച്ച് കൊടുക്കുകയാണ് ഫുഡ്ക്ലൗഡിന്റെ പ്രധാന ധര്‍മമെന്ന് സംഘടനയുടെ ചീഫ് ഒബ്രിയാന്‍ അറിയിച്ചു. രാജ്യത്ത് ദാരിദ്ര്യ നിര്‍മാര്‍ജന രംഗത്ത് ഏറെ വ്യക്തിമുദ്ര പതിപ്പിച്ച സംഘടനയാണിത്.

Share this news

Leave a Reply

%d bloggers like this: