ഒരു വരുമാനമാര്‍ഗം മാത്രമുള്ളവര്‍ വാടകയ്ക്ക് താമസിക്കുവാന്‍ ബുദ്ധിമുട്ടുന്നു

 

ഡബ്ലിന്‍: ഒരു വരുമാനമാര്‍ഗം മാത്രമുള്ള കുടുംബങ്ങള്‍ വാടകയ്ക്ക് താമസിക്കാന്‍ ബുദ്ധിമുട്ടുന്നുവെന്ന് ഹൗസിംഗ് ഏജന്‍സി റിപ്പോര്‍ട്ട്. ഇവര്‍ക്ക് വരും നാളുകളില്‍ വാടകയ്ക്ക് താമസിക്കാനുള്ള പ്രയാസങ്ങള്‍ വര്‍ധിക്കുമെന്നും ഹൗസിംഗ് ഏജന്‍സി മുന്നറിയിപ്പുനല്‍കുന്നു. മൂന്നു തരത്തിലുള്ള ഭവനവിപണികളാണ് ഉയര്‍ന്നുവരുന്നത്. ഡബ്ലിന്‍, വിക്ലോ, കില്‍ഡെയര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും ചെലവേറിയ ഹൗസിംഗ് മാര്‍ക്കറ്റ്. റോസ്‌കോമണ്‍, കാവന്‍, കില്‍കെനി, ലോംഗ്‌ഫോര്‍ഡ് എന്നിവിടങ്ങളിലാണ് ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഭവനവിപണി. കില്‍കെനി, കെറി, ക്ലെയര്‍ എന്നിവിടങ്ങളിലാണ് മൂന്നാമത്തെ ഭവനവിപണി. 2015-2017 ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടനുസരിച്ച് 2018 വരെ മാര്‍ക്കറ്റിലെ ഡിമാന്റനുസരിച്ച് വര്‍ഷം തോറും 21000 വീടുകള്‍ വീതം വേണം. എന്നാല്‍ വീടുകളുടെ ലഭ്യത വളരെ സാവധാനമാണെന്നും മുന്‍വര്‍ഷങ്ങളിലെ പിഴവുകള്‍ ആവര്‍ത്തിക്കരുതെന്നും ചെയര്‍മാര്‍ കോണര്‍ സ്‌കെഹന്‍ പറഞ്ഞു.

ബില്‍ഡിംഗുകള്‍ മാത്രമല്ല വിതരണം ചെയ്യപ്പെടേണ്ടതെന്നും ഓരോ വര്‍ഷവും ആവശ്യമായിവരുന്ന വീടുകളുടെ 10 ശതമാനം 2000 ത്തോളം voids (empty units) വിതരണം ചെയ്യുന്നതിലൂടെ സാധിക്കും. വീടുകള്‍ കാരറ്റുകള്‍ പോലെ വളരില്ലെന്നും നിര്‍മ്മാണം സമയം ആവശ്യമുള്ള പ്രക്രിയ ആയതിനാല്‍ യഥാസമയത്ത് ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നും സ്‌കെഹന്‍ പറഞ്ഞു.

2011 മുതല്‍ 2018 വരെയുള്ള കാലളവില്‍ ജനസംഖ്യയില്‍ 170,000 പേരുടെ വര്‍ധനവാണുണ്ടാകാന്‍ പോകുന്നത്. ഡബ്ലിനില്‍ 38000 വീടുകള്‍ ആവശ്യമുണ്ട്. ഇതില്‍ 14,000 എണ്ണം ഡബ്ലിന്‍ സിറ്റിയിലും 9500 ല്‍ അധികം ഫിന്‍ഗലിലും 3300 എണ്ണം ലവോഗെയറിലും 9000 ത്തിനടുത്ത് സൗത്ത് ഡബ്ലിനിലും. ഡബ്ലിനില്‍ 46000 യൂണിറ്റ് നിര്‍മ്മിക്കാന്‍ ശേഷിയുള്ളിടത്ത് അനുമതി ലഭിച്ച 18000 യൂണിറ്റുകള്‍ ഉടന്‍ തയാറാകും. റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ഇടപാടുകളില്‍ 2014 ല്‍ 28 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. ഡബ്ലിനുപുറത്ത് മിഡ്-ഈസ്റ്റിലാണ് കൂടുതല്‍ വീടുകള്‍ ആവശ്യമുള്ളത്. 12000 യൂണിറ്റുകളാണ് ഇവിടെ വേണ്ടത്. 4000 യൂണിറ്റുകള്‍ വേണ്ട മിഡ്‌ലാന്‍ഡ്-സൗത്ത് ഈസ്റ്റ് മേഖലയിലാണ് ഏറ്റവും കുറവ് ഡിമാന്റുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: