ഒരുമാസം പ്രായമായ കുഞ്ഞ് യുഎസില്‍ മരിച്ചനിലയില്‍; ഇന്ത്യന്‍ വംശജനായ പിതാവ് അറസ്റ്റില്‍

 

ഒരുമാസം പ്രായമായ കുട്ടി കാറിന്റെ പിന്‍സീറ്റില്‍ മരിച്ചുകിടന്ന സംഭവത്തില്‍ ഇന്ത്യന്‍ വംശജനായ പിതാവ് യുഎസില്‍ അറസ്റ്റില്‍. കുട്ടി പ്രതികരിക്കാതിരുന്നതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കാതിരുന്നതിനെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. കണക്ടികട്ടിലെ റോക്കി ഹില്ലിലുള്ള ദിവ്യ പട്ടേലിനെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 10 ലക്ഷം യുഎസ് ഡോളറിന്റെ ജാമ്യത്തില്‍ ഇയാളെ വിട്ടയച്ചു.

ഈ മാസം 18ന് ദിവ്യ പട്ടേലിനെയും കുഞ്ഞിനെയും കാണുന്നില്ലെന്ന് മാതാവ് പൊലീസില്‍ അറിയിച്ചിരുന്നു. ക്രോംവെല്‍ ഏവിലെ റെസിഡന്‍സ് ഇന്നില്‍ പാര്‍ക്ക് ചെയ്ത കാറില്‍ പിതാവിനൊപ്പമാണ് കുട്ടിയുണ്ടായിരുന്നെന്നും ഇവര്‍ പറഞ്ഞു. സ്ഥലത്തെത്തിയ പൊലീസ് പട്ടേലിനെയും കുട്ടിയെയും കാണാത്തതിനാല്‍ ഫോണ്‍ ചെയ്തു. എന്നാല്‍ ഇയാള്‍ പൊലീസുകാരോടു സഹകരിക്കാന്‍ തയാറായില്ല.

അരമണിക്കൂറിനുശേഷം പട്ടേല്‍ റെസിഡന്റസ് ഇന്നിലേക്കു തിരിച്ചെത്തിയപ്പോഴാണ് അനക്കമില്ലാത്ത നിലയില്‍ കുട്ടിയെ പൊലീസ് കണ്ടെത്തിയത്. കുട്ടിയെ ഹാര്‍ട്ട്‌ഫോര്‍ഡിലെ കണക്ടിക്കട്ട് ചില്‍ഡ്രന്‍സ് മെഡിക്കല്‍ സെന്ററിലെത്തിച്ചെങ്കിലും മരിച്ചെന്നു വ്യക്തമായി. കുട്ടി മരിച്ചെന്നു പട്ടേലിന് അറിയാമായിരുന്നെങ്കിലും ഇയാള്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചിരുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: