ഒരുമയുടെ ഉത്സവത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി കാവന്‍ മലയാളികള്‍, ഓണാഘോഷം ഓഗസ്റ്റ് 25 ന്

കാവന്‍: ഐശ്വര്യത്തിന്റെയും സമ്പത് സമൃദ്ധിയുടെയും സുവര്‍ണ്ണനാളുകളെ അനുസ്മരിപ്പിച്ച് തിരുവോണത്തെ വരവേല്ക്കാനൊരുങ്ങി കാവന്‍ ഇന്ത്യന്‍ അസോസിയേഷന്‍. ഗൃഹാത്വരത്തിന്റെ മധുരമുള്ള ഓര്‍മ്മകളെ തൊട്ടുണര്‍ത്തി ഒരുമയുടെ ഉത്സവം പ്രൗഢഗംഭീരമാക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. തിരുവോണ നാളില്‍ ഓഗസ്റ്റ് 25 ന് ബാലിഹയ്സ് കമ്മ്യുണിറ്റി ഹാളില്‍ രാവിലെ 10.00 മുതല്‍ വര്‍ണ്ണവൈവിധ്യങ്ങളോട് കൂടിയ കലാസാംസ്‌കാരിക പരിപാടികള്‍ നടത്തപ്പെടും. പ്രജകളുടെ ക്ഷേമം തേടി എത്തുന്ന മാവേലി മന്നന് ഉജ്വല വരവേല്‍പ്പ് നല്‍കി കലാപരിപാടികള്‍ക്ക് തുടക്കമാകും. തിരുവാതിരയും പുലികളിയും ആവേശത്തിമിര്‍പ്പിലാക്കുന്ന ഓണക്കളികളും സര്‍വോപരി നാവിന് രുചിയൂറും ഓണസദ്യയും ഈ സുദിനത്തിന് മാറ്റുകൂട്ടും..

ബിനു തോമസ് കൂത്രപള്ളി (പ്രസിഡന്റ്), ശ്രീകൃപ ഷണ്‍മുഖന്‍ (സെക്രട്ടറി), അരുണ്‍ ജോസഫ് (ട്രെഷറര്‍) എന്നിവരോടൊപ്പം മറ്റു കമ്മിറ്റി അംഗങ്ങളും അസോസിയേഷന്റെ ഓണാഘോഷത്തിന് നേത്വത്വം നല്‍കും. ഈ ദിനം അസോസിയേഷനിലെ എല്ലാ അംഗങ്ങള്‍ക്കും സന്തോഷത്തിന്റെയും നന്മയുടെയും ഉത്സവമായി തീരാന്‍ എല്ലാവരുടെയും സാനിധ്യവും സഹകരണവും ഉണ്ടാകണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: