ഒരാഴ്ചയ്ക്കിടെ രണ്ട് തവണ എവറസ്റ്റ് കീഴടക്കിയ ഇന്ത്യന്‍ യുവതിക്ക് ലോക റെക്കോര്‍ഡ്

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി കീഴടക്കുക എന്നത് ഏതൊരു സാഹസിക പ്രേമിയുടെയും സ്വപ്നമാണ്. ഒന്നില്‍ക്കൂടുതല്‍ തവണ 8,848 മീറ്റര്‍ ഉയരം കീഴടക്കുക എന്നത് അത്യപൂര്‍വവും. എന്നാലിതാ ഒരാഴ്ചയ്ക്കിടെ രണ്ടുതവണ എവറസ്റ്റ് കീഴടക്കി റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടംപിടിച്ചിരിക്കുകയാണ് അന്‍ഷു ജംസെന്‍പ എന്ന യുവതി.

ഒറ്റ സീസണില്‍ ഏറ്റവും കുറഞ്ഞ കാലയളവിനുള്ളില്‍ രണ്ട് തവണ എവറസ്റ്റ് കീഴടക്കിയ വനിത എന്ന റെക്കോര്‍ഡാണ് മുപ്പത്തിയേഴുകാരിയായ അന്‍ഷു സ്വന്തമാക്കിയത്. നേപ്പാളി പര്‍വതാരോഹക ചൂരിം ഷെര്‍പയുടെ 2012ലെ റെക്കോര്‍ഡാണ് രണ്ട് കുട്ടികളുടെ അമ്മകൂടിയായ അന്‍ഷു മറികടന്നത്. ദലൈ ലാമയുടെ അനുഗ്രാഹാശിസ്സുകളോടെയാണ് അന്‍ഷു ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി കീഴടക്കാനെത്തിയത്. നേരത്തേ, വ്യത്യസ്ത സമയങ്ങളിലായി മൂന്ന് തവണയും അന്‍ഷു എവറസ്റ്റിന്റെ മുകളില്‍ എത്തിയിരുന്നു.

2014ലായിരുന്നു അന്‍ഷുവിന്റെ ആദ്യശ്രമം. അന്ന് 16 നേപ്പാളി ഗൈഡുമാര്‍ ഹിമപാതത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ യാത്ര പാതിവഴിയില്‍ അവസാനിപ്പിച്ചു. അടുത്തവര്‍ഷത്തെ ശ്രമത്തിലും 18 പേര്‍ കൊല്ലപ്പെട്ടു. എന്നിട്ടും ആഗ്രഹം കൈവിടാതിരുന്ന അന്‍ഷു എവറസ്റ്റിനെ വരുതിയിലാക്കുക തന്നെ ചെയ്തു. ഒരിക്കലല്ല, അഞ്ച് തവണ. ഇക്കൊല്ലമാവട്ടെ ഒരാഴ്ചയക്കിടെ രണ്ട് തവണ എവറസ്റ്റ് കീഴടക്കി റെക്കോര്‍ഡും സ്വന്തമാക്കി.

 
എ എം

Share this news

Leave a Reply

%d bloggers like this: