ഒഫീലിയ: യൂറോപ്യന്‍ യൂണിയന്റെ ധനസഹായം അയര്‍ലന്‍ഡിന് ലഭിക്കില്ല

ഡബ്ലിന്‍: കൊടുങ്കാറ്റിനെ തുടര്‍ന്നുള്ള ഇ.യു-വിന്റെ സാമ്പത്തിക ധനസഹായം അയര്‍ലന്‍ഡിന് ലഭിക്കില്ല. ദുരിത്വാശ്വാസ സഹായം ലഭിക്കാന്‍ മാത്രം നാശനഷ്ടങ്ങള്‍ അയര്‍ലണ്ടില്‍ സംഭവിച്ചിട്ടില്ലെന്ന് ഇ.യു. കൊടുങ്കാറ്റ് വരുത്തിവച്ചത് 500 മില്യണ്‍ യൂറോ മുതല്‍ 800 മില്യണ്‍ വരെയുള്ള നഷ്ടങ്ങള്‍ ആണ്. ഒരു ബില്യണോ അതില്‍ കൂടുതല്‍ നഷ്ടങ്ങള്‍ പ്രകൃതി ദുരന്തങ്ങള്‍ മൂലം സംഭവിച്ചാല്‍ മാത്രമേ യൂണിയന്റെ ധനസഹായത്തിന് അര്‍ഹത ലഭിക്കുകയുള്ളു.

നാശനഷ്ടങ്ങള്‍ പുനഃസ്ഥാപിക്കപ്പെടാന്‍ യൂണിയന്റെ സോളിഡാരിറ്റി ഫണ്ട് ആവശ്യപ്പെട്ടുകൊണ്ട് ഐറിഷ് പ്രധാനമന്ത്രി ലിയോ വരേദ്കര്‍ യൂണിയനെ സമീപിച്ചിരുന്നു. ധനസഹായം ലഭിക്കാന്‍ അയര്‍ലന്‍ഡിന് യോഗ്യത ഇല്ലെന്ന മറുപടിയാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്നും ലഭിച്ചിരിക്കുന്നത്. ഇതോടെ റോഡ്, വെള്ളം, വൈദ്യുതി, തുടങ്ങി എല്ലാ തരത്തിലുമുള്ള സേവനങ്ങളും പുനഃസ്ഥാപിക്കപ്പെടാന്‍ ചെലവിടുന്ന തുക അയര്‍ലന്‍ഡ് തന്നെ വഹിക്കേണ്ടി വരും. അപ്രതീക്ഷിതമായി വന്നെത്തിയ കൊടുങ്കാറ്റ് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതക്ക് മേല്‍ തിരിച്ചടി ഏല്‍പ്പിക്കുമോ എന്ന ആശങ്കയിലാണ് രാഷ്ട്രീയ നേതൃത്വം.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: