ഒഫീലിയ നാളെ ആഞ്ഞടിക്കും; അഞ്ച് കൗണ്ടികളില്‍ റെഡ് അലേര്‍ട്ട്; സ്‌കൂള്‍ ബസ് സര്‍വീസുകള്‍ റദ്ദാക്കി ബസ് ഐറാന്‍

 

തിങ്കളാഴ്ച ഐറിഷ് മേഖലയില്‍ ഒഫീലിയ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്ന് പ്രസ്താവിച്ച് മെറ്റ് ഐറാന്‍ വിവിധ കൗണ്ടികളില്‍ റെഡ് വാണിങ് പ്രഖ്യാപിച്ചു. ഇതേതുടര്‍ന്ന് ബസ് ഐറാന്‍ അനേകം കൗണ്ടികളില്‍ സ്‌കൂള്‍ ബസ് സര്‍വീസുകളും റദ്ദാക്കി. കോര്‍ക്, കെറി, ക്ലെയര്‍, മായോ, ഗാല്‍വേ എന്നിവിടങ്ങളില്‍ സ്‌കൂള്‍ ബസ് റൂട്ടുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് സ്റ്റേറ്റ് ബസ് സര്‍വീസ് പറഞ്ഞു. മാതാപിതാക്കളുടെയും സ്‌കൂള്‍ മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെയും സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ട്രാക്ടര്‍മാരുടെയും ഇ-മെയില്‍ വഴി ഇക്കാര്യം അറിയിച്ചതായും ബസ് ഐറാന്‍ അധികൃതര്‍ പറഞ്ഞു.

116,000 ത്തോളം കുട്ടികളാണ് ദിവസവും സ്‌കൂള്‍ ട്രാന്‍സ്പോര്‍ട്ട് സ്‌കീം ഉപയോഗിച്ച് ബസ് ഐറാന്‍ സ്‌കൂള്‍ ബസുകളില്‍ യാത്ര ചെയ്യുന്നത്. വീശിയടിക്കുന്ന കാറ്റിലും മഴയിലും റോഡുകള്‍ ഗുരുതരമായ അവസ്ഥയില്‍ തകരാന്‍ സാധ്യതയുള്ളതുകൊണ്ടാണ് ബസ് ഐറാന്റെ അടിയന്തിര നടപടി. കുട്ടികളുടെയും അധ്യാപകരുടെയും സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്നവരുടെയും സുരക്ഷിതത്വം ഉറപ്പാക്കല്‍ വകുപ്പിന് അത്യന്താപേക്ഷിതമാണ്. റെഡ് വെതര്‍ അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കിട്ടുണ്ട്. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഈ പ്രദേശങ്ങളിലെ സ്‌കൂളുകള്‍ അടച്ചിടണോ വേണ്ടയോ എന്ന് സ്‌കൂള്‍ മാനേജ്മെന്റുകള്‍ക്ക് തീരുമാനിക്കാം. എന്നാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച മേഖലകളില്‍ സ്‌കൂള്‍ ബസ് സര്‍വീസുകള്‍ പ്രവര്‍ത്തിക്കില്ല. സ്‌കൂള്‍ മാനേജര്‍മാര്‍ ജാഗ്രത പുലര്‍ത്താനും, മെറ്റ് ഐറേന്‍, ഗാര്‍ഡ, തുടങ്ങിയ ഏജന്‍സികളുടെ നിര്‍ദ്ദേശങ്ങള്‍ അപ്ഡേറ്റ് ചെയ്യാനും അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ചയോടുകൂടി സേവനങ്ങള്‍ പുനരാരംഭിക്കാനാണ് സാധ്യത.

അയര്‍ലന്റിലാകെ നാശം വിതച്ച് ഒഫിലീയ ചുഴലിക്കാറ്റ് തിങ്കളാഴ്ച്ചയോടെ രാജ്യത്ത് ആഞ്ഞുവീശുമെന്ന് കാലവാസ്ഥാ നീരക്ഷകരുടെ മുന്നറിയിപ്പ്. ഗാല്‍വേ, മായോ, ക്ലെയര്‍, കോര്‍ക്ക്, കെറി എന്നീ കൌണ്ടികള്‍ക്കുവേണ്ടിയുള്ള റെഡ് അലേര്‍ട്ട് മുന്നറിയിപ്പ് തിങ്കളാഴ്ച രാവിലെ 9 മണിക്ക് തുടങ്ങും. ചൊവ്വാഴ്ച രാവിലെ 3 മണി വരെ ഈ പ്രദേശങ്ങളില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ മറ്റ് പ്രദേശങ്ങളില്‍ കൊടുങ്കാറ്റിനുള്ള സാധ്യത ഉള്ളതിനാല്‍ ഓറഞ്ച് വാണിങ്ങും പ്രഖ്യാപിച്ചിട്ടുണ്ട്.

അറ്റ്‌ലാന്റിക് സമുദ്രത്തില്‍ രൂപപ്പെട്ട ഒഫീലിയ ഐറിഷ് തീരത്തെത്തുന്നതോടെ ശക്തമായ കൊടുങ്കാറ്റിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്നും ഇതിന്റെ ഫലമായി തിങ്കളാഴ്ച ഭീകരമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതായും മെറ്റ് ഐറാന്‍ സൂചിപ്പിച്ചു. 80 കിലോമീറ്റര്‍ വേഗതയില്‍ ആരംഭിക്കുന്ന കാറ്റിന്റെ വേഗത മണിക്കൂറില്‍ 130 കിലോമീറ്ററിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപകട സാധ്യതയുള്ള സമുദ്രോപരിതലം ഉയര്‍ന്ന തീരപ്രദേശകളും ഉള്ളതിനാല്‍ കനത്ത വെള്ളപ്പൊക്കവും ഉണ്ടാകുമെന്നും കാലാവസ്ഥാ വിഭാഗം പ്രസ്താവിച്ചു.

https://www.youtube.com/watch?v=KRTV4TVXGY0

 

എ എം

 

Share this news

Leave a Reply

%d bloggers like this: